ആളുകള്‍ തന്നെ അക്രമിച്ചെന്ന് സുഹാസിനി രാജ്
പമ്പ: ശബരിമലയിലുണ്ടായ ദുരവസ്ഥ വിവരിച്ച് മാധ്യമപ്രവര്‍ത്തകയും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറുമായ സുഹാസിനി രാജ്. ഒരു കൂട്ടം ആളുകള്‍ തന്നെ അക്രമിച്ചെന്ന് സുഹാസിനി വ്യക്തമാക്കി.
തനിക്ക് നേരെ കല്ലേറുണ്ടായി. ചിലത് ദേഹത്ത് പതിച്ചു. കേരളാ പൊലിസ് പരമാവധി സംരക്ഷണം നല്‍കാന്‍ ശ്രമിച്ചു. ആരുടെയും വികാരത്തെ മുറിപ്പെടുത്തി സന്നിധാനത്തേക്കില്ലെന്നും സുഹാസിനി വ്യക്തമാക്കി.
ശബരിമല സന്നിധാനത്ത് റിപ്പോര്‍ട്ടിങിനെത്തിയ ന്യൂയോര്‍ക് ടൈംസ് വനിതാ മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജിനെ ശരണപാതയിലെ മരക്കൂട്ടത്ത് സമരാനുകൂലികള്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തോടെ പരമ്പരാഗത പാത വഴി സന്നിധാനത്തേക്ക് തിരിച്ച സുഹാസിനി രാജിനെ മലകയറി അല്‍പദുരം എത്തിയപ്പോള്‍തന്നെ ഏതാനും പേര്‍ തടഞ്ഞു. പിന്നീട് പൊലിസ് സംരക്ഷണത്തോടെ മരക്കൂട്ടം വരെ എത്തിയെങ്കിലും സംഘടിച്ചെത്തിയ സമരാനുകൂലികള്‍ അവരെ മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്തി സന്നിധാനത്തേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി സുഹാസിനി രാജും വിദേശിയായ സഹപ്രവര്‍ത്തകനും മടങ്ങുകയായിരുന്നു.
ശബരിമലയിലേക്ക് പോകുന്നതിനിടെ ആക്രമിച്ചെന്ന സുഹാസിനി രാജിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 50 ലേറെ ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."