'മനുഷ്യാവകാശ കമ്മിഷന്‍' എന്ന സംഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ ഉത്തരവ്
കൊല്ലം: 'മനുഷ്യാവകാശ കമ്മിഷന്‍' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണ വിഭാഗത്തെയാണ് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
മനുഷ്യാവകാശ കമ്മിഷന്‍, പത്തനംതിട്ട ജില്ലാ കണ്‍വിനര്‍ എന്ന് അവകാശപ്പെട്ട് കൊല്ലം ഇടയ്‌ക്കോട് സ്വദേശി ജോര്‍ജ് വര്‍ഗീസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. മനുഷ്യാവകാശ കമ്മിഷന്‍ എന്ന പേര് സംഘടനക്ക് എങ്ങനെ ലഭിച്ചെന്ന കാര്യത്തില്‍ കമ്മിഷന്‍ അത്ഭുതപ്പെട്ടു. സംഘടനയുടെ പേരും രജിസ്‌ട്രേഷനും ഉപയോഗിച്ച് പൊതുജനങ്ങളെയും ഔദ്യോഗിക സംവിധാനത്തെയും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും ഭാരവാഹികളെയും സംബന്ധിച്ച് അന്വേഷണം നടത്തണം. സംഘടനയുടെ രജിസ്‌ട്രേഷനും രേഖകളും അന്വേഷണവിഭാഗം പരിശോധിക്കണം. രണ്ടുമാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. സംഘടനയുടെ രജിസ്‌ട്രേഷനെക്കുറിച്ച് പരിശോധിക്കാന്‍ പരാതി പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ക്ക് കൈമാറി. നേരത്തെ ജോര്‍ജ് വര്‍ഗീസിനോട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഹാജരാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കമ്മിഷന്‍ നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."