തകര്‍ന്ന സുരക്ഷാ വേലി പുനസ്ഥാപിച്ചില്ല; മണല്‍ക്കടത്ത് സജീവം
പുതുനഗരം: മീങ്കര ചുള്ളിയാര്‍ ഡാമില്‍ മേച്ചിറ ഭാഗത്ത് ഡാമിലെ ചെളി പരിശോധനക്കായി യന്ത്രങ്ങള്‍ കടക്കുവാന്‍ പൊളിച്ചുമാറ്റിയ വേലികല്‍ പുനസ്ഥാപിച്ചില്ല. ഇതോടെ ചുള്ളിയാര്‍ ഡാമുകളില്‍നിന്ന് മണല്‍ക്കടത്ത് സജീവമായി.
പൊളിച്ചുമാറ്റിയ കമ്പികള്‍ അതേപടി ഉപേക്ഷിച്ചിരിക്കുകയാണ്. മീങ്കര ഡാമിലെ ചെമ്മണന്തോട് ഭാഗത്തുള്ള തകര്‍ന്നവേലിയും പുനസ്ഥാപിച്ചിട്ടില്ല. മീങ്കര ഡാമില്‍ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന പ്രദേശങ്ങളിലും തമിഴ്‌നാടിനോടു ചേര്‍ന്ന പ്രദേശങ്ങളിലും വേലിയില്ലാത്തതിനാല്‍ മണലെടുപ്പ് സജീവമാണ്. ചുള്ളിയാര്‍ ഡാമിനു പുറകില്‍ പൊളിച്ചു മാറ്റി കമ്പിവേലി പുനസ്ഥാപിക്കാത്തതിനാല്‍ ഡാമിനകത്തുനിന്ന് കാളവണ്ടികളിലും ട്രാക്ടറുകളിലും ടിപ്പറുകളിലുമായി മണല്‍കടത്ത് തകൃതിയായി നടക്കുകയാണ്.
നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയും നടപടിയില്ലെന്നും ആരോപണമുണ്ട്. രണ്ട് ഡാമുകളുടേയും സുരക്ഷക്കു വേണ്ടി ഏഴ് കോടിയിലധികം തുക വകയിരുത്തി സ്ഥാപിച്ച കമ്പിവേലിയും അനുബന്ധ നിര്‍മാണങ്ങളുമാണ് അധികൃതരുടെ അനാസ്ഥ കരണം നശിക്കുന്നത്. പൊളിച്ചുമാറ്റിയ സ്ഥലത്ത് വീണ്ടും കമ്പിവേലി പുനസ്ഥാപിക്കുകയും പൂര്‍ത്തീകരിക്കാത്ത മീങ്കര ചുള്ളിയാര്‍ ഡാമുകളുടെ പ്രദേശങ്ങളില്‍ ചുറ്റുമതിലുകള്‍, ജണ്ടകള്‍ എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."