ഖാദിയോട് മുഖം തിരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍
തിരുവനന്തപുരം: സ്‌കൂള്‍ യൂനിഫോം കൈത്തറി വസ്ത്രമാക്കുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഖാദി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് ചുവപ്പു നാടയില്‍. പത്ത് വര്‍ഷം മുന്‍പ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പുറത്തിറക്കിയ ഉത്തരവാണ് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നത്. 2007 പുതുവര്‍ഷപ്പുലരിയിലായിരുന്നു അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ ഉത്തരവ് കേരള ജനതയ്ക്കായി ഇറക്കിയത്.
കൈത്തറി, ഖാദി വസ്ത്ര നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പരമ്പരാഗത മേഖലയെ രക്ഷിക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഇത്തരത്തിലുള്ള ഉത്തരവ് അംഗീകരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
2007 ന് ശേഷം ഉത്തരവ് വേണ്ട രീതിയില്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് 2009 ജൂലൈ 20ന് വീണ്ടും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അതും ഇതുവരെ യാഥാര്‍ഥ്യമായില്ല.
കൈത്തറി, ഖാദി സംരക്ഷണത്തിനായി ബജറ്റില്‍ തുക വകയിരുത്തുമ്പോഴും ഭൂരിഭാഗം മലയാളികളും ഇന്നും ഖാദി വസ്ത്രങ്ങളോട് മുഖം തിരിച്ച് നില്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരും ഖാദി മേഖലയെ സംരക്ഷിക്കാനെന്ന നിലയില്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ ബുധനാഴ്ച്ചകളിലും ഖാദി വസ്ത്രം ധരിക്കണമെന്നായിരുന്നു നിര്‍ദേശം. പക്ഷേ, അതും വേണ്ട രീതിയില്‍ ഫലവത്തായില്ല.
ഇത്തരത്തില്‍ രണ്ടു പ്രാവശ്യം ഉത്തരവിറക്കിയിട്ടും പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ യാതൊരു നടപടിയും സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ചിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഖാദി വസ്ത്രം നിര്‍ബന്ധമാക്കുമ്പോള്‍, ജീവനക്കാര്‍ക്ക് എന്തുകൊണ്ടിത് പാലിച്ചുകൂടായെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇടത് സംഘടനകള്‍പോലും ഉത്തരവ് പാലിക്കാന്‍ തയാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം.
എന്നാല്‍ ഇവ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് വാസ്തവം. ഉത്തരവ് കര്‍ശനമായി പാലിക്കാത്ത ജീവനക്കാര്‍ക്ക് എതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന അഭിപായമാണ് ഇപ്പോള്‍ ഉയരുന്നത്. കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ ഉത്തരവ് പ്രബല്യത്തില്‍ വരുമെന്ന അഭ്രിപായമാണ് ഒരു വിഭാഗത്തിനുള്ളത്.
ഖാദി, കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ പണം മുടക്കുന്ന സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തിന്റെ ഫലം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടൊയെന്ന് പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന വാദവും ശക്തമാണ്.
സ്‌കൂളില്‍ കൈത്തറി വസ്ത്രം യാഥാര്‍ഥ്യമാക്കുന്ന പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആഴ്ച്ചയില്‍ ഒരിക്കല്‍ ഖാദി വസ്ത്രം നിര്‍ബന്ധമാക്കണം. പത്ത് വര്‍ഷത്തെ പഴക്കുമുള്ള ഉത്തരവ് ഇനിയെങ്കിലും പൂര്‍ണമായും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത വസ്ത്ര നിര്‍മാണ തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."