പാറകള്‍ ഉരുകുന്ന ഗ്രഹം
ഗ്രഹങ്ങളേക്കാളും ചൂടുള്ളവയാണ് നക്ഷത്രങ്ങളെന്നാണ് ഇത്രയും കാലം നാം കേട്ടിരുന്നു. എന്നാല്‍ നക്ഷത്രങ്ങളേക്കാളും ചൂടുള്ള ഗ്രഹങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
4,600 കെല്‍വിന്‍ ചൂടുള്ളതും വ്യാഴം ഗ്രഹത്തിന് സമാനമായ ഈ ഗ്രഹത്തിന് പ്ലാനെറ്റ് കെല്‍റ്റ്-9b (KELT-9b) എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ദ ഒഹായോ സ്‌റ്റേറ്റ് യുനിവേഴ്‌സിറ്റിയിലേയും വാന്‍ഡര്‍ബിറ്റിയിലെയും ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പ്ലാനെറ്റ് കെല്‍റ്റ്-9യയെ കണ്ടെത്തിയത്. അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ യോഗത്തിലാണ് പുതിയകണ്ടെത്തലുകളെക്കുറിച്ച് ഗവേഷക സംഘം വെളിപ്പെടുത്തിയത്.
വ്യാഴത്തിനേക്കാളും 2.8 ഇരട്ടിവലുപ്പമുള്ള പുത്തന്‍ ഗ്രഹത്തിന് അതിന്റെ നേര്‍പകുതി സാന്ദ്രത മാത്രമാണുള്ളത്. കല്‍റ്റ്-9bയുടെ ഭാരം ഗ്രഹങ്ങളുടേത് പോലെയാണെന്നും എന്നാല്‍ അതിന്റെ അന്തരീക്ഷത്തില്‍ മറ്റു ഗ്രഹങ്ങളെ പോലെയല്ലെന്നും പഠനത്തിന് നേതൃത്വം കൊടുത്ത ഹായോ യുനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സ്‌കോട്ട് ഗൗഡി പറഞ്ഞു.
കല്‍റ്റ്-9b അമിതമായി അള്‍ട്രാ വയലറ്റ് രശ്മികളെ പുറപ്പെടുവിക്കുന്നുണ്ട്. ഈ ഗ്രഹത്തിലെ പാറകള്‍ മെര്‍ക്കുറി പോലെ ഉരുകുകയാണെന്നും അദ്ദേഹം പറഞ്ഞു. അമിതമായി അള്‍ട്രാവയലറ്റ് റാഡിയേഷന്‍ ഉണ്ടാകുന്നതിനാല്‍ ഉപരിതലം പൊട്ടിപ്പോകാനും ഗ്രഹം വാല്‍നക്ഷത്രം പോലെ മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."