HOME
DETAILS
MAL
ജീവിതശൈലിയുടെ തകരാറുകളും മാനസിക സമ്മര്‍ദ്ദങ്ങളും നടുവേദനയ്ക്ക് കാരണമാകാം
backup
October 19 2018 | 09:10 AM
നട്ടെല്ലിനും അതിനോട് ചേര്‍ന്നുള്ള മാംസപേശികള്‍ക്കും ഉണ്ടാകുന്ന വേദനയാണ് നടുവേദന. പ്രായ ഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ്. നടുവേദനയ്ക്ക് പലകാരണങ്ങളുണ്ടാകാം. നട്ടെല്ലിന്റെ പ്രശ്നംകൊണ്ട് മാത്രമല്ല നടുവേദനയുണ്ടാകുന്നത്. മിക്ക രോഗികളിലും ജീവിതശൈലിയുടെ തകരാറുകളും മാനസിക സമ്മര്‍ദ്ദങ്ങളും കാരണമാണ്. വലിയ ചികിത്സകൂടാതെ മിക്ക നടുവേദനകളും സുഖപ്പെടുത്താം.
കുറച്ച്് വിശ്രമവും യാത്രകള്‍ ഒഴിവാക്കുകയും ചെയ്താല്‍ പല നടുവേദനകളും താനേ മാറിക്കൊള്ളും. ആവി പിടിക്കുക, ഓയില്മെന്റുകള് പുരട്ടുക, വേദനസംഹാരി ഗുളികകള്‍ കഴിക്കുക തുടങ്ങിയവ ആശ്വാസം നല്‍കും. മൂന്നാഴ്ചയോ അതില്‍ കൂടുതലോ വിട്ടുമാറാതെ നില്ക്കുന്ന നടുവേദനയ്ക്ക് വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയും ചികിത്സയും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."