തുടക്കം പാളി
ഗയാന: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടി. കളിയുടെ ആദ്യ ദിനം നന്നെ ഇന്ത്യക്ക് കാര്യമായ വിക്കറ്റുകള്‍ നഷ്ടമായി. സ്കോര്‍ അഞ്ച് റണ്‍സില്‍ നില്‍ക്കെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു.
13 പന്തില്‍ 5 റണ്‍സുമായി മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. കെമര്‍ റോച്ചിന്റെ പന്തില്‍ ഷായ് ഹോപ് പിടിച്ചായിരുന്നു അഗര്‍വാള്‍ പുറത്തായത്. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സു കൂടി ചേര്‍ത്ത് ഏഴിലെത്തിയപ്പോഴേക്കും ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീണു.
ഇത്തവണ പൂജാരയായിരുന്നു വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. കെമര്‍ റോച്ചിന്റെ പന്തില്‍ ഷായ് ഹോപ് പിടിച്ചായിരുന്നു അഗര്‍വാള്‍ പുറത്തായത്. പിന്നീടെത്തിയ വിരാട് കോഹ്ലി പിടിച്ച് നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും കോഹ്ലിയുടെ യാത്ര അധികം നീണ്ടില്ല. 12 പന്തില്‍ 9 റണ്‍സുമായി കോഹ്ലിയും മടങ്ങി. ഇതോടെ ഇന്ത്യ കനത്ത സമ്മര്‍ദത്തിലായി.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ച നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യത്തിലായിരുന്നു കോഹ്ലിയും സംഘവും ഇറങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടത് ഇന്ത്യക്ക് വിനയായി. മറുതലക്കല്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോള്‍ കെ.എല്‍ രാഹുല്‍ പിടിച്ചുനിന്നു.
മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം രഹാനെയും രാഹുലും ക്രീസില്‍ പ്രതിരോധിച്ച് നിന്നു. കെമര്‍ റോച്ചായിരുന്നു ഇന്ത്യയുടെ നിര്‍ണായകമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ഷാനോണ്‍ ഗബ്രിയേലായിരുന്നു കോഹ്ലിയുടെ വിക്കറ്റ് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."