സഊദിക്കു പിന്നാലെ ഖത്തര്‍ എയര്‍വേസിന്റെ ലൈസന്‍സ് ബഹ്‌റൈനും റദ്ദാക്കി
മനാമ: സഊദിക്കു പിന്നാലെ ബഹ്‌റൈനും ഖത്തര്‍ എയര്‍വേസിന്റെ ലൈസന്‍സ് റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കിയതോടൊപ്പം ഖത്തര്‍ എയര്‍വേസിന്റെ ബഹ്‌റൈനിലെ എല്ലാ ഓഫിസുകളും 48 മണിക്കൂറിനകം അടച്ചു പൂട്ടാനും വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
ഖത്തര്‍ എയര്‍വേസില്‍ നിന്ന് ടിക്കറ്റെടുത്തവര്‍ തുക തിരിച്ചുകിട്ടാനായി ഉടന്‍ അവരുടെ ഓഫിസുമായി ബന്ധപ്പെടുകയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ വേണമെന്നും വ്യോമയാന മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഇതോടെ ടിക്കറ്റെടുത്തവര്‍ക്കെല്ലാം റീഫണ്ടിങ് നല്‍കുമെന്ന് ഖത്തര്‍ എയര്‍വേസ് അധികൃതരും അറിയിച്ചു. ടിക്കറ്റെടുത്തവരെല്ലാം അടുത്തുള്ള കാള്‍ സെന്ററുകളിലെത്തണമെന്നും റീഫണ്ടിങ് ആവശ്യമില്ലാത്തവര്‍ക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 920001159 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ പ്രതിസന്ധി എയര്‍ലൈന്‍സിനെയും ബാധിച്ചതോടെ ബഹ്‌റൈനിലെ ട്രാവല്‍ ഏജന്‍സികളില്‍ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമെത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഖത്തര്‍ എയര്‍ലൈന്‍സിനു പകരം 'ഗള്‍ഫ് എയര്‍', 'ഇത്തിഹാദ്', 'ഒമാന്‍ എയര്‍' എന്നീ കമ്പനികളുടെ ടിക്കറ്റുകള്‍ ഇരട്ടിയിലധികം നിരക്കിലാണിപ്പോള്‍ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."