HOME
DETAILS
MAL
പൊലിസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസില്‍ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും
backup
June 07 2017 | 18:06 PM
മഞ്ചേരി: പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 32,000 രൂപ പിഴയും. പ്രതികളായ മാളിയേക്കല്‍ വീട്ടില്‍ ഹബീബ് റഹ്മാന്, ചെറിയ പഞ്ചിലകത്ത് ഇഖ്ബാല്‍,പടിഞ്ഞാറെകര ഇടശ്ശേരി ലത്തീഫ്, പടിഞ്ഞാറെക്കര ചേക്കാലിന്റെപുരക്കല് നവാസ് എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2013 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.മലപ്പുറം പൊലിസ് ക്യാംപിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ്, തിരൂര്‍ സ്റ്റേഷനിലെ സി.പി.ഒ മെര്ലിന്ജോയ് എന്നിവര്‍ മണല്‍കടത്തു തടയുന്നതുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായ സമയത്ത് തിരൂര്‍ പടിഞ്ഞാറെക്കര പള്ളിക്കു സമീപം പ്രതികള്‍ എറിഞ്ഞു പരുക്കേല്‍പ്പിച്ച കേസിലാണ് വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."