ട്രെയിന്‍ യാത്രക്കാരനെ മയക്കി കിടത്തി സ്വര്‍ണമാല കവര്‍ന്നു
കുളപ്പുള്ളി: ട്രയിന്‍ യാത്രക്കാരനെ മയക്കി കിടത്തി സ്വര്‍ണമാല കവര്‍ന്നു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിലെ യാത്രക്കാരനായ ആലപ്പുഴ സ്വദേശി ജിതിന്‍ലാലാണ് കവര്‍ച്ചക്കിരയായത്. ഷൊര്‍ണൂരിലെത്തിയ ട്രെയിനില്‍ റെയില്‍ സംരക്ഷണസേന പരിശോധന നടത്തുന്നതിനിടെയാണ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ജിതിന്‍ലാലിനെ കണ്ടത്.
ഉടനെ ഷൊര്‍ണൂര്‍ റെയിവേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അപരിചിതനായ ഒരാള്‍ ചായ വാങ്ങി നല്‍കിയത് മാത്രമേ ജിതിന്ലാലിന് ഓര്‍മ്മയുള്ളു. ഇയാള്‍ ധരിച്ചിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. ചായയില്‍ മയക്കു മരുന്ന് കലക്കികൊടുത്ത് ബോധരഹിതനാക്കി കവര്‍ച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്. ഇപ്പോഴും മുഴുവന്‍ കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. പൂര്‍ണ്ണമായും ബോധം വന്നാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."