HOME
DETAILS

പുലാമന്തോള്‍ ടൗണില്‍ മോഷണ പരമ്പര; ടൗണിലെ അഞ്ചു കടകള്‍ കുത്തിത്തുറന്ന് പണവും മൊബൈലുകളും മോഷ്ടിച്ചു

  
backup
June 07, 2017 | 6:58 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b4%be%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7

 


പുലാമന്തോള്‍: ടൗണില്‍ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നടന്ന മോഷണങ്ങള്‍ വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ദിവസങ്ങളോളമായി ടൗണിലെ പെരിന്തല്‍മണ്ണ റോഡ്, കൊളത്തൂര്‍ റോഡ്, പുഴ റോഡ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡിലെ പി.കെ മൊബൈല്‍സില്‍ ഒരു ലക്ഷത്തിലേറെ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളും മോഷണം പോയി.
ഫ്രണ്ട്‌സ് ചിക്കന്‍ സ്റ്റാളിലും അല്‍ അമീന്‍ ചിക്കന്‍ സ്റ്റാളിലും 40,000 രൂപയോളം രൂപ നഷ്ടമായിട്ടുണ്ട്. ഹോട്ടല്‍ സ്മാര്‍ട്ട് കുക്ക് ആന്‍ഡ് ബേക്കറിയില്‍ 15000 രൂപയും സേവന ഫെര്‍ട്ടിലൈസറില്‍ 2000 രൂപയും കെ.പി ഉണക്ക മത്സ്യകടയില്‍ നിന്നും 15000 രൂപയും കള്ളന്‍ മോഷണം പോയിട്ടുണ്ട്.
എന്നാല്‍ പെരിന്തല്‍മണ്ണ റോഡിലെ സ്മാര്‍ട്ട് കുക്ക് കോക്കറി ഷോപ്പില്‍ കയറിയ മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ടൗണില്‍ നിരന്തരമായി നടത്തുന്ന മോഷ്ടാവിനെ ഉടന്‍ പിടികൂടണമെന്ന് കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോള്‍ യൂനിറ്റ് പെരിന്തല്‍മണ്ണ പൊലിസില്‍ പരാതി നല്‍കി. പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വിവിധ കടകളില്‍ വ്യത്യസ്ഥ ദിവസങ്ങളിലാണ് മോഷ്ടാവ് മോഷണം നടത്തിയത് എന്നതിനാല്‍ വരും ദിവസങ്ങളിലും മറ്റു കടകളിലും മോഷണം നടക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  4 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  4 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  4 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  4 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  4 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  4 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  4 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  4 days ago