പിലാക്കാവില്‍ ഗവ. യു.പി സ്‌കൂള്‍ ആരംഭിക്കണം
പിലാക്കാവ്: മാനന്തവാടി നഗരസഭയിലെ പിലാക്കാവില്‍ ഗവ.യുപി സ്‌കൂള്‍ ആരംഭിക്കണമെന്ന് പിലാക്കാവ് പൊതുജനഗ്രന്ഥാലയം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പിലാക്കാവ്, ജെസ്സി, പഞ്ചാരക്കൊല്ലി, വട്ടറക്കുന്ന്, മണിയന്‍കുന്ന്, പ്രിയദര്‍ശിനി പ്രദേശങ്ങളില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികളാണുള്ളത്. പ്രദേശങ്ങളിലെ നാന്നൂറോളം ആദിവാസി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ യു.പി മുതലുള്ള പഠനത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഇവിടുത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രദേശത്ത് സര്‍ക്കാര്‍ ആശുപത്രി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം സോമന്‍ അധ്യക്ഷനായി. സെക്രട്ടറി വി.ജെ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ബി.എ മലയാളം പരീക്ഷയില്‍ എട്ടാം റാങ്ക് നേടിയ സ്‌നേഹാ മരിയയെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍മാരായ കെ.വി ജുബൈര്‍, ഷൈല ഉസ്മാന്‍ എന്നിവര്‍ ഉപഹാരം നല്‍കി. മുജീബ് കോടിയോടന്‍, പി.ടി ബിജു താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സരിത സുനില്‍കുമാര്‍ സംസാരിച്ചു. ഭാരവാഹികളായി എം സോമന്‍(പ്രസി), കെ.യു കുഞ്ഞിരാമന്‍(വൈസ്.പ്രസി്), സരിത സുനില്‍കുമാര്‍(സെക്ര), വി.ജെ തോമസ്(ജോ.സെക്ര), പി.കെ ഷിജു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."