ഹജ്ജ് 2019 അപേക്ഷ സ്വീകരിച്ച് തുടങ്ങി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാനുളള അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച 14 കവറുകള്‍ ഇന്നലെ ഹജ്ജ് ഹൗസില്‍ ലഭിച്ചു. ഇവര്‍ക്ക് കവര്‍ നമ്പറും നല്‍കി. തുടര്‍ച്ചയായ ബാങ്ക് അവധികള്‍ കാരണം അപേക്ഷക്കൊപ്പം 300 രൂപ പ്രൊസസിങ് ചാര്‍ജ് നേരിട്ട് നല്‍കുവാനായിട്ടില്ല. ആയതിനാല്‍ ഇന്നുമുതല്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചേക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ പണം അടച്ച് പേ-ഇന്‍ സ്ലിപ്പ് കൈപ്പറ്റണമെന്നാണ് നിബന്ധന. അപേക്ഷയുടെ പ്രിന്റും പണം നല്‍കിയതിന്റെ സ്ലിപ്പും മറ്റു രേഖകള്‍ അടക്കം ഹജ്ജ് കമ്മിറ്റിക്ക് നല്‍കണം. അടുത്ത മാസം 17വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇതില്‍ ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ 22 മാത്രമാണ്. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മമ്മദാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് അപേക്ഷ നല്‍കിയത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ആദ്യ അപേക്ഷ സ്വീകരിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹ്മാന്‍ കൊണ്ടോട്ടി, മുഹമ്മദ് കാസിംകോയ പൊന്നാനി, സജീര്‍, അസി. സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍, കോഡിനേറ്റര്‍ എന്‍.പി ഷാജഹാന്‍, പി.കെ അസൈന്‍, ഷിറാസ്, ആരിഫ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."