സംഘപരിവാര്‍ ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു: എസ്.എഫ്.ഐ
ആലപ്പുഴ : സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്താകെ അക്രമങ്ങള്‍ അഴിച്ച് വിടുകയാണെന്നും ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയത രാജ്യത്ത് നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എസ്.എഫ്.ഐ. ആരോപിച്ചു.
രാജ്യത്ത് സി.പി.എം ഓഫീസ് ആക്രമിക്കുകയും പ്രവര്‍ത്തകരെ കൊലപ്പെത്തുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തെയാണ് സംഘപരിവാര്‍ ചോദ്യം ചെയ്യുന്നത്.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനില്‍ കയറി ആക്രമിക്കുകയും ചെയ്തതിലൂടെ ഈ രാജ്യത്ത് മറ്റ് രാഷ്ട്രീയ കക്ഷികള്‍ വേണ്ടായെന്നും തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ മാത്രം മതിയെന്നുള്ള ആര്‍.എസ്.എസിന്റെ പ്രവണതയാണ്. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരാണ്.നരേന്ദ്ര മോദിയുടെ സംരക്ഷണത്തില്‍ ഇത്തരം അക്രമങ്ങള്‍ അഴിച്ച് വിടുന്നത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ തന്നെ തകര്‍ക്കുകയാണ്. ആ ജനാധിപത്യത്തെ പോലും കളങ്കപ്പെടുത്തുന്ന ആര്‍.എസ്.എസിന്റെ രാഷ്ട്രീയത്തെ നിരോധിക്കണമെന്നും സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരായി വലിയ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേലും പ്രസിഡന്റ് അരുണ്‍ കുമാര്‍ എം.എസ്സും പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."