HOME
DETAILS
MAL
റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തില്ല; റേഷന്‍കട ഉപരോധിച്ചു
backup
August 02 2016 | 18:08 PM
ഗൂഡല്ലൂര്‍: ജനങ്ങള്‍ മഞ്ചൂരിലെ റേഷന്‍കട ഉപരോധിച്ചു. ഉഴുന്ന്, പരിപ്പ്, ഗോതമ്പ് എന്നിവ കൃത്യമായി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റേഷന്‍കട ഉപരോധിച്ചത്. തേനാട്, ഐനളാമട്ടം തുടങ്ങിയ പ്രദേശങ്ങളിലെ രണ്ടായിരത്തോട്ടം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് പ്രസ്തുത റേഷന്‍ കടയാണ്.
ഒന്നാം തിയതിക്ക് ശേഷം വരുന്നവര്‍ക്ക് ഉഴുന്ന്, പരിപ്പ്, ഗോതമ്പ് എന്നിവ ലഭിക്കുകയില്ല. കുറഞ്ഞ സാധനങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വളരെ പാവപ്പെട്ട ജനങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. സാധനങ്ങള്‍ എല്ലാവര്ക്കും കൃത്യമായി വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."