പട്ടണക്കാട് പഞ്ചായത്ത് ഓഫിസില്‍ ഇനി സമ്പൂര്‍ണ സോളാര്‍ വൈദ്യുതി
ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം സമ്പൂര്‍ണമായി സോളാറാകുന്നു.അതോടൊപ്പം വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒമ്പതിനു നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം.ഷെറീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഓപ്പണ്‍ ഓഡിറ്റോറിയം, ഫ്രണ്ട്ഓഫീസ്,ടച്ച് സ്‌ക്രീന്‍,കുടുംബശ്രീ സ്മാര്‍ട്ട് ക്ലാസ്മുറി,മാതൃകാ ഹോമിയോ ആശുപത്രി,റെക്കാഡ് മുറി എന്നിവയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പാക്കിയിരിക്കുന്നത്. ഒമ്പതിനു രാവിലെ ബ്ലോക്ക് പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കുടുംബശ്രീ സംഗമവും റിവോള്‍വിംഗ് ഫണ്ട് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം.ഷെറീഫ് ഉദ്ഘാടനം ചെയ്യും. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദുചന്ദ്രദാസ് അധ്യക്ഷയാകും. മികച്ച ജെ.എല്‍.ജി ഗ്രൂപ്പിനെ മായാ സുദര്‍ശനന്‍ ആദരിക്കും.
രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍ ഐ.എസ്.ഒ പ്രഖ്യാപനവും ഓപണ്‍ ഓഡിറ്റോറിയ വും കുടുംബശ്രീ വാര്‍ഷികവും തദ്ദേശ സ്വംഭരണ വകുപ്പുമന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പു മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷനാകും. മാതൃകേ ഹോമിയോ ആശുപത്രി എ.എം.ആരിഫ് എം.എല്‍.എയും കൗണ്‍സില്‍ ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലും കുടുംബശ്രീ സ്മാര്‍ട്ട് ക്ലാസ് മുറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാജോജോയും ഉദ്ഘാടനം ചെയ്യും റെക്കോഡ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ തമ്പി ഉദ്ഘാടനം ചെയ്യും.
എസ്.എം.എസ് സംവിധാനവും പേപ്പര്‍ലെസ്സ് ഓഫീസ് പ്രഖ്യാപനവും ആലപ്പുഴ ഡി.ഡി.പി സുദര്‍ശനന്‍ നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മായാ സുദര്‍ശനന്‍, പത്മ സതീഷ്, എം.എസ്.സുമേഷ്, ബിന്ദു ചന്ദ്രദാസ്, ഷിബു എബ്രഹാം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."