HOME
DETAILS

ഭിക്ഷാടനത്തിനും തൊഴിലിനും ഇതരസംസ്ഥാനത്തുനിന്ന് കുട്ടികള്‍

  
backup
October 19 2018 | 21:10 PM

%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a8

 


കോഴിക്കോട്: ഇതര സംസ്ഥാനത്തുനിന്ന് കുട്ടികളെ തൊഴിലിനും ഭിക്ഷാടനത്തിനുമായി കൊണ്ടുവരുന്ന സംഘങ്ങള്‍ കുട്ടികള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡുകളും നിര്‍മിച്ചു നല്‍കുന്നു. ഇതിനായി പ്രത്യേകസംഘം തന്നെ പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നു. കുട്ടികളുടെ പ്രായം ഉയര്‍ത്തിയാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നത്. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലേക്കാണ് ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്നത്. കോഴിക്കോട്ടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് അടുത്ത കാലത്തായി ഇത്തരത്തില്‍ നിരവധി കുട്ടികളെ പിടികൂടിയത്. കുട്ടികളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ പന്ത്രണ്ടോ പതിനാലോ ആകും പ്രായം. എന്നാല്‍, ഇവരുടെ പക്കല്‍ ആധാര്‍ കാര്‍ഡുണ്ടാകും. ഇതിലെ പ്രായം പതിനെട്ട് വയസിനു മുകളിലായിരിക്കുമെന്നും ഇവര്‍ പറയുന്നു. ഇതുമൂലം കുട്ടികളെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കോഴിക്കോട് റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോ ഓഡിനേറ്റര്‍ ആകാശ് സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞ മെയ് 23 മുതല്‍ 185 കുട്ടികളുടെ കാര്യത്തിലാണ് കോഴിക്കോട്ടെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ ഇടപെട്ടത്. ഇതില്‍ അന്യ സംസ്ഥാനത്തു നിന്നെത്തിയ 15 ഓളം കേസുകളില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവര്‍ പ്രായപൂര്‍ത്തിയായ ആധാര്‍ കാര്‍ഡ് രേഖയായി കാണിച്ച് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള കുട്ടികള്‍ എത്തുന്നുണ്ടെന്നാണ് വിവരം. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നിന്ന് പച്ചപിടിക്കാനായതിന്റെ ചുവടു പിടിച്ചാണ് കുട്ടികളെ കടത്തുന്ന റാക്കറ്റും സജീവമായിരിക്കുന്നത്.
185 കുട്ടികളില്‍ 78 കുട്ടികള്‍ വീടു വിട്ട് എത്തിയവരായിരുന്നു. 59 പേര്‍ സ്‌കൂളില്‍ പോകാതെ കറങ്ങി നടക്കുന്നവരും. ലൈംഗിക ചൂഷണത്തിനിരയായ മൂന്ന് കുട്ടികളെയും കാണാതായ ആറ് കുട്ടികളെയും ഈ കാലയളവില്‍ ഇവര്‍ക്ക് കണ്ടെത്താനായി. കുട്ടികളില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ട്. ബാലവേലക്കെതിരേ നിയമം കര്‍ശനമായതാണ് കള്ള രേഖകള്‍ ഉണ്ടാക്കാന്‍ മാഫിയയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പെട്ടതായി ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. സംശയം തോന്നുന്ന കുട്ടികളെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കണം. അതിനുള്ള അധികാരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും തുടര്‍ന്ന് അത്തരം നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  13 hours ago
No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  13 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  14 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  15 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  15 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  15 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  16 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  16 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  16 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  16 hours ago