മിര്‍സാപൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചഭക്ഷണം ചപ്പാത്തിയും ഉപ്പും
മിര്‍സാപൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്കുന്ന പദ്ധതി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രൈമറി സ്കൂളില്‍ അട്ടിമറിക്കപ്പെട്ടു. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിക്ക് പകരം ചപ്പാത്തിയും ഉപ്പുമാണ് നല്‍കുന്നത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ 100 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണ് ചപ്പാത്തിയും കറിക്കുപകരം ഉപ്പും നല്‍കുന്നത്. പിന്നോക്കം നില്ക്കുന്ന കുട്ടികളാണ് കൂടുതലും സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നത്. ഇവര്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം നല്‍കുകയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്നിരിക്കെയാണ് കിഴക്കന്‍ യു.പിയില്‍ ഇത്തരമൊരു ഭക്ഷണം നല്കി കുട്ടികളെ വഞ്ചിക്കുന്നത്. കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പുറം ലോകം തട്ടിപ്പ് തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."