
നഗരത്തിലെ വെള്ളക്കെട്ട്: പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്
കൊച്ചി: മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം യഥാസമയത്ത് നടത്താതിരുന്നതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് കൊച്ചി കോര്‍പറേഷനിലെ പ്രതിപക്ഷ അംഗങ്ങള്‍.
വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനകത്തും പുറത്തും സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ 10ന് പൊതുജനപങ്കാളിത്തത്തോടെ മുല്ലശേരി കനാലിന്റെ സമീപത്തുനിന്നു കോര്പറേഷന് ഓഫീസിലേക്കു എല്‍.ഡി.എഫ് മാര്‍ച്ച് നടത്തും.
കോര്‍പറേഷനിലെ വലുതും ചെറുതുമായ കാനകളും തോടുകളും ചെളിനീക്കി വൃത്തിയാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ മേയര്‍ക്ക് കഴിഞ്ഞില്ല. പ്രതിപക്ഷം പലതവണ മേയറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ല. മുന്‍വര്‍ഷങ്ങളില്‍ റെയില്‍വെയുമായി കൂടിയാലോചിച്ച് മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം നടത്താറുണ്ട്. എന്നാല്‍ ഇത്തവണ അതുമുണ്ടായില്ല.
ശുചീകരണപ്രവര്ത്തനത്തിനും മറ്റുമായി അനുവദിച്ച പ്ലാന്‍ഫണ്ട് പൂര്‍ണമായി ഉപയോഗപ്പെടുത്താനും കോര്പ്പറേഷന് കഴിഞ്ഞില്ല. ഈ ഇനത്തില്‍ ആറരക്കോടി രൂപയാണ് കോര്പ്പറേഷന് നഷ്ടപ്പെടുത്തിയതെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റോഡുകള്‍ കുളമായെന്നാണ് മേയര്‍ പറയുന്നത്. മെട്രോയുടെ പണി നടക്കാത്ത മറ്റ് റോഡുകളുടെ അവസ്ഥയ്ക്ക് കാരണമെന്തെന്ന് മേയര്‍ വ്യക്തമാക്കണം. നഗരത്തിലെ വെള്ളക്കെട്ടിന് കാരണം മേയറുടെ പിടിപ്പുകേടാണെന്നും പ്രതിപക്ഷം ആരോപിച്ചു. മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതുമൂലം പലയിടത്തും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. ഭീമമായ കുടിശിക നല്കാത്തതിനാല് കരാറുകാര്‍ സമരത്തിലായതിനാല്‍ ഡിവിഷനുകളില്‍ കാനകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നിശ്ചലമായിരിക്കുകയാണ്. നഗരത്തെ ദുരിതത്തിലേക്ക് നയിക്കുന്ന മേയര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ വി.പി ചന്ദ്രന്,കെ.എം.ഹംസകുഞ്ഞ്,പൂര്‍ണിമ നാരായണന്,ബെനഡിക്ട് ഫെര്‍ണാണ്ടസ്, ജിമിനി,കെ.ജെ ബേസില്‍,ഷീബ ലാല്‍,ജെയന്തി പ്രേംനാഥ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 2 days ago
മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും
uae
• 2 days ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 2 days ago
വാഹനങ്ങളില്ല, വളയം പിടിക്കാൻ ആളുമില്ല, പിന്നെങ്ങനെ എക്സൈസ് ലഹരി പിടിക്കും?
Kerala
• 2 days ago
ബിസിസിഐ വാർഷിക കരാർ; ശ്രേയസ് തിരിച്ചെത്തിയേക്കും, സഞ്ജുവിന് പ്രമോഷൻ? പുറത്താവുക ഇവർ
Cricket
• 2 days ago
രാസപരിശോധനാ ലാബുകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കുന്നു; എൻ.എ.ബി.എൽ അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
Kerala
• 2 days ago
പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്
Kerala
• 2 days ago
'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം
Cricket
• 2 days ago
വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ
uae
• 2 days ago
ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും
Kerala
• 2 days ago
ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും
Science
• 2 days ago
'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്'; ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
Kerala
• 3 days ago
കറൻ്റ് അഫയേഴ്സ്-10-03-2025
PSC/UPSC
• 3 days ago
ആശ്വാസമേകാൻ മഴയെത്തും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത
Kerala
• 3 days ago
വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ
Kerala
• 3 days ago
വിമാനത്തിലെ ടോയ്ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം
International
• 3 days ago
ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ
uae
• 3 days ago
വ്യാജ വാർത്തയിൽ തുടങ്ങിയ ഭീതി യാഥാർത്ഥ്യമായി മാറി; കരുവാരകുണ്ടിൽ പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം
Kerala
• 3 days ago
യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്കി ജിദ്ദയിൽ
Saudi-arabia
• 3 days ago
നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി
Kerala
• 3 days ago
60 ഗ്രാം ഭാരമുള്ള 1000 ലിമിറ്റഡ് എഡിഷൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago