HOME
DETAILS
MAL
ആടുകള്‍ ചത്തതിന് കാരണം കീടനാശിനി
backup
October 20 2018 | 02:10 AM
പാലക്കാട്: മുതലമട വെള്ളാരങ്കടവ് കാട്ടുപതി ആദിവാസിക്കോളനിയില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തത് കീടനാശിനി (ഇന്‍സെക്റ്റിസൈഡ്) അകത്തുചെന്നതുമൂലമെന്ന് പരിശോധനാഫലം. മൃഗസംരക്ഷണവകുപ്പ് ആടുകളുടെ ആന്തരികാവയവങ്ങള്‍ ജില്ലാ ലാബില്‍ പരിശോധിച്ചശേഷം തയാറാക്കിയ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
എന്നാല്‍ ഏത് കീടനാശിനിയുടെ വിഷാംശമാണെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് ദിവസങ്ങളിലായി കോളനിവാസികളായ ശരവണന്, കുമാരന്, വെള്ളയ്യന് എന്നിവരുടെ 18 ആടുകളാണ് ചത്തത്. ആദ്യദിവസം 15 ആടുകളാണ് കൂട്ടത്തോടെ ചത്തത്. പിന്നീട് അവശനിലയിലുണ്ടായിരുന്ന മൂന്നെണ്ണംകൂടി ചാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."