നടുക്കം മാറാതെ കുമ്പിടി ഗ്രാമം
ആനക്കര: നടുക്കം മാറാതെ കുമ്പിടി ഗ്രാമം. പുഴയില്‍ കുളിക്കാന്‍ പോയ മൂന്നുപേര്‍ കുമ്പിടി കാങ്കപ്പുഴകടവില്‍ മുങ്ങിമരിച്ച സംഭവമാണ് കുമ്പിടിയെ മാത്രമല്ല ആനക്കര പഞ്ചായത്തിനെ മുഴുവന്‍ കണ്ണീരലാക്കിയത്. കുമ്പിടിയിലെ ബന്ധുവീട്ടിലെത്തിവരാണ് മുങ്ങിമരിച്ച മൂന്ന് പേരും. വ്യാഴാഴ്ച്ച വൈകിട്ട് ആറിനണ് അപകടം നടന്നതെങ്കിലും ഇന്നലെ വൈകിട്ട് ആറരയോടെയാണ് മൂന്നാമത്തെ മൃതദേഹം കണ്ടെത്തുന്നത്.
വെളളിയാഴ്ച്ച രാവിലെ 8.30ന് ഒരു മൃതദേഹവും ഉച്ചയ്ക്ക് ഒന്നര മണിയോടെ മറ്റൊരു മൃതദേഹവും കണ്ടെത്തിയെങ്കിലും മൂന്നാമത്തെ മൃതദേഹം രാത്രിയായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ വന്ന മഴയും കാറ്റും തിരിച്ചിലിന് തടസമാകുകയും ചെയ്തു. പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നുളള ഫയര്‍ ഫോഴ്‌സും ഇരു ജില്ലകളില്‍നിന്നുള്ള പൊലിസും മത്സ്യ തൊഴിലാളികളും വിവിധ തലത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍, പാലക്കാട് ജില്ലയിലെ ട്രോമകെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ നേത്യത്വത്തിലായി തിരച്ചില്‍. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ പ്രദീപ് രണ്ട് ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വി.ടി ബല്‍റാം എം.എല്‍.എ, മന്ത്രി കെ.ടി ജലീല്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. മൂന്ന് മൃതദേഹങ്ങളും രാത്രി എട്ട് മണിയോടെ കച്ചേരിപ്പറമ്പ് കോട്ടക്കൂന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."