HOME
DETAILS
MAL
രാഹുല്‍ ഗാന്ധി വയനാട് ജില്ലാ ദിശ കമ്മിറ്റി ചെയര്‍മാനാകും
backup
August 23 2019 | 19:08 PM
ന്യൂഡല്‍ഹി: ഓരോ ജില്ലകളിലെയും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും വേണ്ടിയുള്ള ദിശ കമ്മിറ്റികളുടെ കേരളത്തിലെ പട്ടിക തയാറായി. രാഹുല്‍ ഗാന്ധി വയനാട് ജില്ലയുടെ ചെയര്‍മാനാകും. ശശി തരൂര്‍ തിരുവനന്തപുരം ചെയര്‍മാനാണ്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് അതത് ജില്ലകളിലെ പാര്‍ലമെന്റ് അംഗങ്ങളെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരുമായി തെരഞ്ഞെടുത്തുകൊണ്ടുള്ള പട്ടിക തയാറാക്കുന്നത്. പാലക്കാട് ജില്ലാ ദിശയുടെ അധ്യക്ഷന്‍ ഇ.ടി മുഹമ്മദ് ബഷീറാണ്.
മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് കെ. മുരളീധരനുമാണ് അധ്യക്ഷന്മാര്. കണ്ണൂര്‍ കെ. സുധാകരനും കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താനും കമ്മിറ്റിയുടെ ചെയര്‍മാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."