കാട്ടാന ആക്രമണത്തിന് അറുതിയില്ല; ബി ഡിവിഷനില്‍ വീട് തകര്‍ത്തു
രാജാക്കാട്: രാജകുമാരി ഗ്രാമപഞ്ചായത്തിന്റെ ബി ഡിവിഷന്‍ മേഖലയില്‍ വീണ്ടും കാട്ടാന അക്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ ഒറ്റയാന്‍ വീടും കൃഷിയിടങ്ങളും നശിപ്പിച്ചു. അങ്ങാടിയത്ത് ജോയിയുടെ വീടിന്റെ പുറകുവശമാണ് തകര്‍ത്തത്.
ഹൈറേഞ്ച് മേഖലയില്‍ കാട്ടാന അക്രമണം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജനവാസ മേഖലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ എത്തി നാശനഷ്ടങ്ങള്‍ വിതക്കുന്നു.
അക്രമകാരിയായ ആനകളെ ഉള്‍വനത്തിലേക്ക് മാറ്റണമെന്നും തങ്ങളുടെ ജീവനും സ്വത്തിനുംസംരക്ഷണം നല്‍കണമെന്നു ആവിശ്യപ്പെട്ടുകൊണ്ട് സമരങ്ങള്‍ തുടരുന്നതിനിടയിലാണ് വീണ്ടും കാട്ടാന അക്രമണം ഉണ്ടായിരിക്കുന്നത്. വെളുപ്പിന് മൂന്ന് മണിയോട് കുടിയെത്തിയ ഒറ്റയാന്‍ ജോയി അങ്ങാടിയത്തിന്റെ വീടിന്റെ പിന്‍ഭാഗവും സമിപത്തായി നിര്‍മ്മിച്ചിരുന്ന ഷെഡും തകര്‍ത്തു പതിനായിരക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായതായി ജോയി പറഞ്ഞു. നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളും കാട്ടാന തകര്‍ത്തു.
അരയേക്കറോളം എലതോട്ടമാണ് നശിപ്പിച്ചത്.വനപാലകരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എല്‍ദോ പറഞ്ഞു. പ്രദേശവാസികള്‍ ബഹളം വച്ച് ആനയെ ഓടിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായില്ല.
അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകത്തതില്‍ പ്രധിഷേധിച്ചു ജനകിയ സമര സമിതി രൂപികരിച്ചു ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുവാന്‍ തിരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഒരു മണിക്കൂര്‍ രാജകുമാരി ടൗണില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുമെന്ന് ജനകിയ സമര സമിതി രക്ഷാധികാരി ദാസ് മരിയാനികാട്ടില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."