HOME
DETAILS

സംസ്‌കാരം പീഡനങ്ങളിലൂടെ തകര്‍ക്കപ്പെടുമ്പോള്‍

  
backup
August 02 2016 | 18:08 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86

രാജ്യത്തിന്റെ 70ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൗരന്മാര്‍ക്ക് ലഭിക്കേണ്ട യഥാര്‍ഥസ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും ഈ വിഷയത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. നമുക്ക് ലഭിച്ച സ്വാതന്ത്ര്യം അര്‍ഥശൂന്യമായിരിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അര്‍ധരാത്രിയില്‍ സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കാണാന്‍ ഉദ്ദേശിച്ച യഥാര്‍ഥ സ്വാതന്ത്ര്യം 70 വര്‍ഷമായിട്ടും പൂവണിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നോയിഡയില്‍ നിന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലേയ്ക്ക് കാറില്‍ പോകുകയായിരുന്ന കുടുംബത്തെ കവര്‍ച്ചാസംഘം കൊള്ളയടിച്ച് ഭര്‍ത്താവിനെ കെട്ടിയിട്ടതിന് ശേഷം തോക്ക് ചൂണ്ടി സ്ത്രീയേയും പതിനാലുകാരിയായ മകളേയും കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. പണം, മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ എന്നിവ കൊള്ളയടിച്ചശേഷം സ്ത്രീയെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പറയുന്നു. സ്വതന്ത്രമായി സഞ്ചരിക്കാനോ സ്വസ്ഥമായി വീടുകളില്‍ പാര്‍ക്കാനോ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാധിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. 2011ല്‍ സൗമ്യ എന്ന 23 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് മാനഭംഗപ്പെടുത്തിയ ഗോവിന്ദചാമിയുടെ കഥ നമ്മുടെ സംസ്ഥാനത്ത് വിവാദമായ സംഭവമായിരുന്നു. 2012ല്‍ ഡല്‍ഹിയിലെ ഓടുന്ന ബസില്‍ ജ്യോതിസിങ് എന്ന പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും രാജ്യത്തിന്റെ സംസ്‌കാരത്തിന് ക്ഷതമേല്‍പിക്കുകയും ചെയ്തു. സ്ത്രീയെന്നു കേട്ടാല്‍ കാമുകി, ഭാര്യ എന്ന് സങ്കല്‍പ്പിക്കാനേ നമ്മുടെ രാജ്യത്ത് പലര്‍ക്കും സാധിക്കുന്നുള്ളു. അവരില്‍ അമ്മയും സഹോദരിയും ഉണ്ടെന്നുള്ള കാര്യം നാം മറക്കുന്നു. സമത്വവും തുല്യഅവകാശവും എല്ലാ രംഗത്തും എല്ലാ മനുഷ്യര്‍ക്കും ലിംഗഭേദമില്ലാതെ എന്ന് ഉറപ്പ് നല്‍കുന്ന ഇന്ത്യയുടെ ഭരണഘടനയിലല്ല നാം ഇനി മാറ്റം വരുത്തേണ്ടത്. സമൂഹത്തിന്റെ വീക്ഷണത്തില്‍ നിന്നാണ് സമത്വവും തുല്യാവകാശവും ലഭിക്കുവാന്‍ പ്രവര്‍ത്തിക്കേണ്ടത്.

വിദേശികളുടെ അധിനിവേശത്തിന്റെ ഫലമായി രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോള്‍ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ജീവനുകള്‍ ബലിയര്‍പ്പിച്ചതിന്റെ കാരണമായിട്ടാണ് സ്വാതന്ത്ര്യം നമുക്ക് ലഭിച്ചത.് എന്നാല്‍ ലൈംഗികതയുടെ അധിനിവേശം സംസ്‌കാരത്തെക്കൂടി തകര്‍ത്തെറിയുവാന്‍ ഉപകരിക്കുന്ന ആയുധമായിട്ടാണ് സമൂഹത്തില്‍ കാണപ്പെടുന്നത്. ഓരോരുത്തരുടേയും ജീവിതത്തില്‍ നിന്നു വൈരൂപ്യത്തെ അകറ്റുന്നതെന്തോ അതാണ് രാജ്യത്തിന്റെ സംസ്‌കാരം. മനുഷ്യന്റെ സംസ്‌കാരത്തെ അവന്റെ കര്‍മങ്ങളില്‍ നിന്നാണ് തിരിച്ചറിയാനാകുന്നത്. മനസിലുള്ള ഹീനതയെ തിരിച്ചറിയുവാന്‍ കഴിയുമ്പോഴാണ് മനസിനെ ശുദ്ധീകരണം ചെയ്യാന്‍ സാധിക്കുന്നതും മനസിന്റെ ഉയര്‍ച്ചയ്ക്ക് അവ ഉപയോഗപ്പെടുന്നതും. മനസിന്റെ ഉയര്‍ച്ചയാണ് സംസ്‌കാരത്തിന്റെ അടിത്തറ. അവനവന്‍ അവനവനെ സമൂഹത്തില്‍ ഉയര്‍ത്തുവാന്‍ ഈ സംസ്‌കാരം ഉപകരിക്കുന്നു. എന്നാല്‍ പ്രചോദനങ്ങള്‍ക്ക് അടിമയാകാതെ മനുഷ്യര്‍ ഇന്ന് പ്രലോഭനങ്ങള്‍ക്ക് അടിമയാകുന്നു. സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് ചേരുന്നതല്ല. നിയന്ത്രണങ്ങളുടെ കെട്ടുപാടുകളില്ലാതെ ലൈംഗികമോഹം പടര്‍ന്നുപിടിക്കുന്ന ഒരു പൈതൃകത്തിന്റെ അനന്തരാവകാശികളായി മനുഷ്യര്‍ മാറുന്നത് സംസ്‌കാരത്തെ കൊള്ളയടിക്കുന്നതിന് സമാനമാണ്. നമ്മുടെ സംസ്ഥാനത്ത് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് 2015-16 ല്‍ മാത്രം 6051 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി സംസ്ഥാന സാമൂഹിക ബോര്‍ഡിന്റെ കണക്കുകള്‍ പറയുന്നത്. ഇതില്‍ 4940 കേസുകള്‍ ശാരീരിക പീഡനമാണെങ്കില്‍ 1011 കേസുകളും ലൈംഗിക അതിക്രമങ്ങളുടെ കടന്നുകയറ്റത്തിലൂടെയാണ് . 39 % മദ്യവും , മയക്കുമരുന്നും ഉപയോഗത്തിന്റെ ആധിക്യം മൂലമാണ്. പീഡനങ്ങള്‍ക്കെതിരേ ശക്തമായ ബോധവല്‍ക്കരണം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്.

ബാലവകാശ കമ്മിഷന്റെ ചെയര്‍മാനായ ശോഭാകോശി പറഞ്ഞതുപോലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇതിനാവശ്യമായ ഫണ്ടുകളും പദ്ധതികളും രൂപീകരിക്കേണ്ടതുണ്ട്. ഇടുക്കിയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ മറ്റുപഞ്ചായത്തുകള്‍ക്ക് മാതൃകയായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളെ തടയുവാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ഈയിടെ രൂപീകരിക്കുകയുണ്ടായി. സംസ്ഥാനത്ത് മുഴുവന്‍ പഞ്ചായത്തുകളിലും സമാനമായ കമ്മറ്റികളും, പ്രവര്‍ത്തനങ്ങളും നടപ്പിലാക്കേണ്ടതാണ്. പര്‍വതങ്ങളെയല്ല; നമ്മെത്തന്നെയാണ് ആദ്യം കീഴടക്കേണ്ടത് എന്ന് എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലാരി പറഞ്ഞതുപോലെ നമ്മെത്തന്നെ കീഴടക്കിയും മനസ്സിലുള്ള ആന്തരീകമാലിന്യങ്ങളെ സമൂഹത്തിന് ഉപകരിക്കുന്ന കാഴ്ചപ്പാടിലൂടെ കളയുവാന്‍ തയാറാകണം.അതിന് ശക്തമായ പ്രവര്‍ത്തനം ആവശ്യമാണ്. അതിലൂടെ സമൂഹത്തിന് പ്രചോദനവും നല്‍കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago