യാത്രക്കാരന്റെ പോക്കറ്റില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു
കാസര്‍കോട്: ബസ് യാത്രക്കാരനായ വ്യാപാരിയുടെ അടിവസ്ത്രത്തിന്റെ പോക്കറ്റ് മുറിച്ച് ഒരു ലക്ഷം രൂപ കവര്‍ന്നു. പള്ളിക്കര സ്വദേശിയും വ്യാപാരിയുമായ വി. അബ്ദുല്ലയുടെ പണമാണ് നഷ്ടമായത്. കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി യാത്രക്കിടെയാണ് മോഷണം നടന്നത്.
കാസര്‍കോട് എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പൊലിസില്‍ പരാതി നല്‍കി. 2000 രൂപയുടെ 50 നോട്ടുകളടങ്ങിയ കെട്ടാണ് ട്രൗസറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നത്. റമദാന്‍ തിരക്കിനിടയില്‍ പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുന്നതിനായി പോക്കറ്റടിയില്‍ പരിശീലനം നേടിയ ഒരു സംഘം കാസര്‍കോട്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു. നഗരത്തിലെ റമദാന്‍ തിരക്കു കണക്കിലെടുത്ത് വനിതാ പൊലിസ് അടക്കമുള്ളവരെ മഫ്തിയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. രാത്രിയിലെ പട്രോളിങും പൊലിസ് ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."