പ്രളയം: അടിയന്തര ധനസഹായം നല്കാന് ഫീല്‍ഡ് പരിശോധനയില്ല, ബന്ധു വീടുകളിലേക്ക് മാറിയവര്‍ക്കും സഹായം
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ക്യാംപുകളിലെത്തിയ 1, 11,000 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നല്കാന് ഫീല്‍ഡ് പരിശോധന വേണ്ടെന്ന് റവന്യൂ വകുപ്പ്. ബന്ധു വീടുകളിലേക്ക് മാറിയവര്‍ക്കും സഹായം ലഭിക്കും
പ്രളയത്തെത്തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറുകയോ സര്‍ക്കാര്‍ ക്യാംപുകളിലെത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഫീല്‍ഡ്തല പരിശോധന നടത്തിയ ശേഷം സഹായം നല്‍കും. 48 മണിക്കൂര്‍ നേരം വീട്ടില്‍ വെള്ളം കെട്ടിനിന്നവര്ക്കും സഹായത്തിന് അര്‍ഹതയുണ്ട്.
ഓണത്തിന് മുന്‍പ് എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര സഹായം നല്‍കാനാണ് തീരുമാനം. ആയിരം വില്ലേജുകളെ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിക്കാനും റവന്യൂ വകുപ്പ് ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും.
കഴിഞ്ഞവര്‍ഷം അനര്‍ഹരായ ആയിരക്കണക്കിനാളുകള്‍ പണം കൈപ്പറ്റിയ പശ്ചാത്തലത്തില്‍ അടിയന്തര സഹായം അനുവദിക്കും മുന്‍പ് വില്ലേജ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന സംഘം ഫീല്‍ഡ് പരിശോധന നടത്തി അര്‍ഹത ഉറപ്പാക്കിയ ശേഷം സഹായം നല്കിയാല് മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍, സൂക്ഷ്മപരിശോധന നടത്താന്‍ ഏറെ സമയം വേണ്ടിവരുമെന്നതിനാലാണ് ക്യാംപുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള റവന്യൂവകുപ്പിന്റെ തീരുമാനം.സൂക്ഷ്മപരിശോധനക്കു ശേഷം കരട് പട്ടിക തയാറാക്കുകയും പരാതികള്‍ കേട്ടശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതിനുശേഷമാകും ക്യാംപുകളിലെത്താത്ത കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായം നല്‍കുക.
സെപ്റ്റംബര്‍ ഏഴിനകം അര്‍ഹരായ എല്ലാവര്ക്കും സഹായം നല്‍കാനും റവന്യൂ വകുപ്പ് നല്കിയ ശുപാര്‍ശയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."