HOME
DETAILS

നാവിനെ സൂക്ഷിക്കുക

  
backup
June 07 2017 | 21:06 PM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95

നബി കരിം (സ) തങ്ങള്‍ അവിടുന്ന് അരുളിയ വാക്കുകള്‍ എത്രമാത്രം അര്‍ഥവത്താണെന്ന് ഇന്നു ലോകം ഉറ്റുനോക്കുകയാണ്. ഒരാള്‍ രണ്ടു വസ്തുക്കളെ (നാവ്, ഗുഹ്യസ്ഥാനം) തൊട്ട് അവന്‍ തെറ്റുകള്‍ ചെയ്യില്ലെന്ന് ഉറപ്പു നല്‍കുകയാണെങ്കില്‍ അവന് സ്വര്‍ഗം ഞാന്‍ നല്‍കാമെന്നായിരുന്നു ഈ വാക്കുകള്‍.


ലോകത്തിലെ സകല അരാജകത്വത്തിനും അധാര്‍മ്മികതയ്ക്കും മുഖ്യകാരണം നാം പരിശോധിച്ചാല്‍ നാവിനെ അടക്കി നിര്‍ത്താത്തതാണെന്നു മനസിലാകും. ഒരാള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അന്നപാനീയങ്ങള്‍ ഒഴിഞ്ഞ് വ്രതം അനുഷ്ഠിച്ചാല്‍ അവനു നോമ്പിന്റെ കൂലി ലഭിക്കാന്‍ പോകുന്നില്ല. മറിച്ച് അവന്റെ നാവുകള്‍ എയ്തു വിടുന്ന അമ്പുകളെ സൂക്ഷിക്കുക. കളവ്, ഏഷണി, പരദൂഷണം മുതലായവയില്‍ നിന്നു നിര്‍ബന്ധമായും അവന്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട്.
ഇന്നു മുസ്‌ലിങ്ങളും മുസ്‌ലിം രാഷ്ട്രങ്ങളും അനുഭവിക്കുന്ന യാതനകളും വേദനകളും എണ്ണിയാല്‍ തീരാത്തതാണ്. അടുത്തകാലത്ത് വികസനത്തില്‍ കുതിച്ചു കയറിയ ഖത്തര്‍ ഇന്ന് ഉപരോധം നേരിടുകയാണ്. നമ്മുടെ കാഴ്ചയില്‍ ഖത്തര്‍ എന്തു തെറ്റാണ് ചെയ്തത്. ഇറാനോടു ശത്രുത വളര്‍ത്തുന്നത് ബുദ്ധിയല്ലെന്നായിരുന്നു അമിറിന്റെ പ്രസ്താവന. ഇറാനോട് സമീപനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


യഥാര്‍ഥത്തില്‍ നാവില്‍ നിന്നു ചാടിയാല്‍ അതു തിരിച്ചെടുക്കാന്‍ സാധ്യമല്ല. നാവ് ചെയ്ത തെറ്റ് ചെറുതാണോ?, നമ്മുടെ തലപ്പത്തുള്ള നേതാക്കള്‍, പ്രത്യേകിച്ച് ദീനി പ്രചാരകന്മാര്‍ വളരെ സൂക്ഷ്മതയോടു കൂടി മാത്രമേ സംസാരിക്കാവു. നാം പ്രത്യേകിച്ച് ഒരാശയ ആദര്‍ശങ്ങളില്‍ കഴിയുന്നവരാണ്. നമ്മുടെ ചുറ്റുപാട് നമ്മെ പല നിലയിലും കാര്‍ന്നു തിന്നുകൊണ്ടേയിരിക്കുന്നു. എന്നിരുന്നാലും പ്രവാചകന്റെ വാക്കുകള്‍ ഇവിടെയാണ് നമ്മെ സമാധാനപ്പെടുത്തുന്നത്.
നിന്റെ നാവിനെ തൊട്ടും കൈകളെ തൊട്ടും മറ്റുള്ളവര്‍ക്കു സുരക്ഷിത്വം വേണം, എന്നാല്‍ മാത്രമേ നീ മുസല്‍മാന്‍ ആവുകയുള്ളൂ. സത്യം മാത്രം പറയുക, സത്യം പറഞ്ഞവര്‍ മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ, സത്യത്തിനു എപ്പോഴും പത്തരമാറ്റിന്റെ മൂല്യമാണ് എന്നിവ വിശുദ്ധ ഖുര്‍ആന്‍ പലപ്പോഴായി വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ സത്യസന്ധരോടൊപ്പമാവുക എന്ന ഖുര്‍ ആന്‍ വചനം ഇതിനെ സൂചിപ്പിക്കുന്നു.


കളവിനെ തൊട്ടു നാവിനെ സൂക്ഷിക്കുക, കളവ് നിന്ദ്യവും നീചവുമാണ്, കളവിനു ശാശ്വത വിജയം ലഭിക്കുകയില്ല, എന്നെങ്കിലുമൊരു നാള്‍ സത്യം പുലരുക തന്നെ ചെയ്യും, കളവ് തിന്മയിലേക്കും തിന്മ നരകത്തിലേക്കുമാണെന്ന നബി വചനം നാവിനെ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം ഉറപ്പു വരുത്തുന്നു. ചുണ്ടിനും പല്ലിനുമിടയില്‍ ദൈവം ഭദ്രമായി സൂക്ഷിച്ച നാവിനെ നമ്മളോരോരുത്തരും അതേ പ്രാധാന്യത്തില്‍ കരുതിവെക്കേണ്ടതുണ്ട്.


സൂക്ഷ്മതയില്‍ അധിഷ്ഠിതമായ ജീവിതം നാഥന്‍ നല്‍കുമാറാകട്ടെ...ആമിന്‍.


(സമസ്ത ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago