ഭഗവന്ത് മാനിനു വീഴ്ചപറ്റിയെന്ന് പാര്‍ലമെന്ററി സമിതി
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങള്‍ ചിത്രീകരിച്ചു ഫേസ്ബുക്കിലിട്ട എ.എ.പിയുടെ ലോക്സഭാംഗം ഭഗവന്ത് മാനെതിരേ നടപടിയെടുക്കണമെന്ന് സോമയ്യ അധ്യക്ഷനായ അന്വേഷണ സമിതി.
എന്തു ശിക്ഷ കൊടുക്കണമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന കാര്യത്തില്‍ സ്പീക്കര്‍ സുമിത്രാമഹാജന് നിയമിച്ച ഒമ്പത് അംഗങ്ങള്‍ക്കും ഏകാഭിപ്രായമാണ്.
എം.പി എന്ന നിലയില്‍ മാന്‍ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സമിതി വിലയിരുത്തി. മാനെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.
അതിനിടെ ഭഗവന്ത് മാനെ ലഹരി വിമോചന കേന്ദ്രത്തിലയക്കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ സ്പീക്കര്‍ക്കു കത്തു നല്കി. ബി.ജെ.പി എം.പി മഹേഷ് ഗിരി, ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ഹരീന്ദര്‍ സിങ് ഖസ്ല, ശിരോമണി അകാലിദളിന്റെ പ്രേം സിങ് ചന്ദുമജ്ര തുടങ്ങിയവരാണ് ഭഗവന്ത് മാനെ അടിയന്തരമായി ലഹരിവിമോചന കേന്ദ്രത്തിലയക്കണം എന്നാവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."