അഷ്ടമിച്ചിറ ഗാന്ധി സ്മാരക എല്‍.പി സ്‌കൂള്‍ ഡിജിറ്റലാകുന്നു
മാള: അഷ്ടമിച്ചിറ ഗാന്ധി സ്മാരക എല്‍ പി സ്‌കൂള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കരിങ്ങോള്‍ ചിറ ജനകീയ കൂട്ടായ്മയുംജിഎസ് എല്‍ പി എസ് രക്ഷകര്‍ത്തൃസമിതിയും സഹകരിച്ച് ഡിജിറ്റല്‍ സംവിധാനത്തിലൂടെ കമ്മ്യൂണികേറ്റീവ് എഡ്യുക്കേഷന്‍ എന്ന നൂതന ആശയം പ്രവര്‍ത്തികമാക്കുന്നു .
ഇതനുസരിച്ച് ഏത് രാജ്യത്തുള്ള കുട്ടികളുമായും ആശയ വിനിമയം നടത്താനും വിസ്തൃതമായ ലോകത്തിന്റെ കാണാകാഴ്ചകളിലൂടെ ഭാവനകളെ ഉണര്‍ത്താനും വസ്തുതകളെ വിശാല കാഴ്ചപാടില്‍ വിലയിരുത്താനുമുള്ള അടിത്തറ കുട്ടികളില്ലണ്ടാക്കാനും സാധിക്കുന്നു.
കുട്ടികളിലെ അഭിരുചി നിര്‍ണയത്തിലൂടെ അവര്‍ ആരായി തീരണമെന്ന് സ്വയം അവര്‍ക്ക് തന്നെ കണ്ടെത്തുന്നതിനും ആ മേഖലയിലുള്ള പ്രഗത്ഭരെ അവര്‍ക്ക് നേരിട്ട് പരിചയപ്പെടുന്നതിനും കമ്മ്യൂണിക്കേറ്റിവ് എഡ്യുക്കേഷന്‍ വഴി ഡിജിറ്റല്‍ ക്ലാസ് റൂമുകളിലൂടെ കുട്ടികള്‍ക്ക് സാധിക്കുന്നു. കേരളത്തില്‍ ഡിജിറ്റലൈസ്ഡ് കമ്മ്യൂണിക്കേറ്റി വ് എഡ്യുക്കേഷന്‍ നടപ്പിലാക്കുന്ന ആദ്യ എല്‍പി സ്‌കൂളാണ് അഷ്ടമിച്ചിറയിലേത്. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറിയുമായ സുധീര്‍നാഥ് ഉദ്ഘാടനം ചെയ്തു, ഡിജിറ്റല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ നിര്‍വ്വഹിച്ചു.പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ സുരേഷ് ഡാവിഞ്ചി
മുഖ്യാഥിതിയായി. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പി പീതാംബരന്‍ അദ്ധ്യക്ഷനായി . പരിപാടിയോടനുബന്ധിച്ച് സുരേഷ് ഡാവിഞ്ചി കുട്ടികള്‍ക്കായി നടത്തിയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ക്യാംപ് 'വരയും കുറിയും ' പ്രശസ്ത കവിയത്രി രാജനന്ദിനി ഉദ്ഘാടനം ചെയ്തു, പ്രധാനധ്യാപകനായ സുരേഷ്,കരിങ്ങോള്‍ ചിറ ജനകീയ കൂട്ടായ്മ പ്രസിഡന്റ് മങ്കപ്പാടത്ത് സാലി സജീര്‍ , അഷറഫ് കടുപ്പുക്കര, രവീന്ദ്രന്‍ തെക്കേടത്ത് 'വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് ,പിടിഎ പ്രസിഡന്റ് സുറുമിനിസാര്‍ എന്നിവര്‍ സംസാരിച്ചു.സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."