നൈജീരിയന്‍ സേന 347 ശിഈകളെ വധിച്ചെന്ന് റിപ്പോര്‍ട്ട്
അബൂജ: നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ കടുനയില്‍ വിപ്ലവ നേതാവ് ഇബ്്‌റാഹിം സക്‌സാകിയുടെ വിമോചനമാവശ്യപ്പെട്ട് പ്രതിഷേധിച്ച 347 ശിഈ മുസ്‌ലിംകളെ നൈജീരിയന്‍ സൈന്യം കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
ഇവരെ കൂട്ടത്തോടെ കുഴിച്ചിടുകയായിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളും സൈന്യത്തിന്റെ ക്രൂരതയ്ക്കിരയായവരിലുണ്ട്.
നൈജീരിയന്‍ ആര്‍മി ചീഫ് ലഫ്റ്റനന്റ് ജനറല്‍ തുകൂര്‍ യൂസുഫ് ബുറാത്തിയുടെ വാഹനവ്യൂഹം തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് രണ്ടു ദിവസം നീണ്ടുനിന്ന പ്രതിഷേധത്തിനിടയിലാണ് സൈനികാക്രമണം.
സൈന്യം അനാവശ്യമായി ആക്രമണത്തിലേര്‍പ്പെടുകയായിരുന്നെന്ന് 193 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ പ്രതികളായ സൈനികരെ വിചാരണ നടത്തുമെന്ന് കടുന സര്‍ക്കാര്‍ അറിയിച്ചു.
ശിഈ പണ്ഡിതനും ഇറാന്‍ അനുകൂല പണ്ഡിതനുമാണ് സക്്‌സാകി. സക്‌സാകിയും ഭാര്യ സീനത്തും സൈന്യത്തിന്റെ തടവിലാണ്. ഇവരെ വിട്ടയക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."