പരിസ്ഥിതിദിനത്തില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മറ്റൊരു പരിസ്ഥിതി ദിനാചരണത്തിന് നഗരസഭ വെട്ടിമാറ്റി
ഗുരുവായൂര്‍ : പരിസ്ഥിതിദിനത്തില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മറ്റൊരു പരിസ്ഥിതിദിനാചരണത്തില്‍ വെട്ടിമാറ്റി ഗുരുവായൂര്‍ നഗരസഭ വെട്ടിലായി. ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാറ്റിന്റെ ഗ്രൗണ്ടില്‍ നിന്നിരുന്ന 4 മരങ്ങളാണ് ഇന്നലെ നഗരസഭ ജീവനക്കാര്‍ വെട്ടിമാറ്റിയത്.പരിസ്ഥിതിദിനാചരണത്തില്‍ പുതിയ മരങ്ങള്‍ വെച്ചുപിടിപ്പാക്കാനാണ് വളര്ന്നവ വെട്ടികളഞ്ഞതെന്നാണ് വിശദീകരണം.
ഇവ നിന്നിരുന്നതിന് സമീപം ഇരുമ്പ് ഗ്രില്‍ വെച്ച് പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുമുണ്ട്. 5 വര്‍ഷം മുമ്പ് പരിസ്ഥിതിദിനത്തില്‍ നഗരസഭയും ഗ്രീന്‍ഹാന്‍ഡ്സ് എന്ന സംഘടനയും ചേര്‍ന്ന് നഗരത്തില്‍ വെച്ചുപിടിപ്പിച്ചവയില്പ്പെട്ടതാണ് മുറിച്ചുമാറ്റിയവ. ചലചിത്രതാരം ദേവനായിരുന്നു അന്ന് വൃക്ഷത്തെ നടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏറെ ആഘോഷപൂര്‍വമായിരുന്നു അന്നത്തെ പരിസ്ഥിതിദാനാചരണം. മരങ്ങള്‍ മുറിച്ചമാറ്റിയതില് ഗ്രീന്ഹാന്സ്, യുവകലാസാഹിതി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധിച്ചു. ചില പരിസ്ഥിതി സംഘടനകള്‍ നഗരസഭയിലേക്ക് മാര്‍ച്ചും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."