HOME
DETAILS

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി കെ.എസ്.എച്ച്.ഇ.എ

  
backup
October 21 2018 | 01:10 AM

%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f-6


തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ജൂനിയര്‍ എച്ച്.ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.
സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങളനുസരിച്ചാണ് 1995 മുതല്‍ പി.എസ്.സി സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയര്‍ എച്ച്.ഐമാരായി വിവിധ ജില്ലകളില്‍ നിയമിച്ചത്. എന്നാല്‍, തുടര്‍ന്ന് നടത്തിയ ഗസറ്റഡ് പദവിവരെയുള്ള വിവിധ സ്ഥാനക്കയറ്റത്തില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുകയായിരുന്നു. മതിയായ യോഗ്യതയില്ലെങ്കില്‍ പി.എസ്.സി എന്തിനാണ് അഡൈ്വസ് മെമ്മോ തിയതിയുടെ അടിസ്ഥാനത്തില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ ലിസ്റ്റ് ഒന്ന് ലിസ്റ്റ് രണ്ടു ജില്ലാ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പില്‍ നിയമിച്ചതെന്നു ജീവനക്കാര്‍ ചോദിക്കുന്നു. സ്ഥാനക്കയറ്റം ഉള്‍പ്പെടയുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി അഡൈ്വസ് മെമ്മോ തിയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കോടതി ഉത്തരവുണ്ട്. ഇതൊക്ക മറന്നാണ് ബന്ധപ്പെട്ടവര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ അട്ടിമറി നടത്തിയിരിക്കുന്നത്. തര്‍ക്കത്തിനിടെ 208 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
സ്ഥാനക്കയറ്റം തടഞ്ഞതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ കയറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ തസ്തികയില്‍ വിരമിക്കേണ്ട ഗതികേടിലാണ് ആയിരക്കണക്കിന് ജീവനക്കാര്‍.
സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവര്‍ ഇന്‍സര്‍വിസ് ട്രെയിനിങ് നേടണമെന്ന് പി.എസ്.സി യോഗ്യതയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ട്രെയിനിങ് കിട്ടിയിട്ടും പല കാരണങ്ങള്‍ പറഞ്ഞു സ്ഥാനക്കയറ്റം മനഃപ്പൂര്‍വം തടയുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago