HOME
DETAILS
MAL
മുതിര്‍ന്നവരുടെ സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്: ബാലാവകാശ കമ്മിഷന്
backup
October 21 2018 | 01:10 AM
തിരുവനന്തപുരം: മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്.
കുട്ടികള്‍ക്കു ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന സമരമുറകള്‍ക്ക് അവരെ ഉപയോഗിക്കുന്നതു ഭരണഘടനയ്ക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുന്നവര്ക്കും രക്ഷിതാക്കള്‍ക്കുമെതിരേ ബാലനീത നിയമം 75ാം വകുപ്പ് പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നു കമ്മിഷന് ചെയര്മാന് പി. സുരേഷ് ഡി.ജി.പിക്കു നിര്‍ദേശം നല്കി.
ജനാധിപത്യ സമരമാര്‍ഗങ്ങളില്‍ കുട്ടികള്‍ പങ്കാളികളാകുന്നതു സംബന്ധിച്ചു കമ്മിഷന് വിശദമായ അന്വേഷണം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കമ്മിഷന് ചെയര്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."