പാതയോര മദ്യശാലകള്‍ ഹൈക്കോടതി വിശദീകരണം തേടിയില്ലെന്ന് മന്ത്രി തുറന്ന മദ്യശാലകള്‍ പൂട്ടി
തിരുവനന്തപുരം: സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. 14ന് അന്തിമവിധി വന്നാല്‍ അതനുസരിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍- കുറ്റിപ്പുറം ദേശീയപാതയില്‍ മദ്യശാലകള്‍ തുറന്നത് കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ്. തുറന്ന മദ്യശാലകളെല്ലാം ബുധനാഴ്ച കോടതിയില്‍ നിന്ന് മറ്റൊരു പരാമര്ശമുïായതിനെ തുടര്‍ന്ന് പൂട്ടുകയും ചെയ്തു. ദേശീയ, പാത സംബന്ധിച്ച് എക് സൈസ് വകുപ്പിനോടോ പൊതുമരാമത്ത് വകുപ്പിനോടോ കോടതി വിശദീകരണം തേടിയിട്ടില്ല. കോടതിയുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. കോടതിയെ മാനിച്ചാണ് മുന്നോട്ടുപോകുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ കോടതി വിധി മാനിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുï്. കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ 13 ബിയര്‍, വൈന്‍ പാര്‍ലറുകളാണ് തുറന്നത്. കോഴിക്കോട് ജില്ലയില്‍ അഞ്ചും കണ്ണൂരില്‍ നാലും കള്ളുഷാപ്പുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകള് കോഴിക്കോട്ട് ഒന്നും കണ്ണൂരില്‍ രïെണ്ണവും തുറന്നു. മറ്റൊരു പരാമര്ശമുïായപ്പോള്‍ ഇവയെല്ലാം അടച്ചു. സര്‍ക്കാരിന് ദുരുദ്ദേശമുïായിരുന്നെങ്കില്‍ അന്തിമ വിധിവരെ കാത്തിരിക്കാമായിരുന്നു. എന്നാല്‍ കോടതി പരാമര്ശമുïായ ഉടന്‍ തുറന്നവയെല്ലാം പൂട്ടുകയാണുïായതെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."