പള്ളികളില്‍നിന്നുള്ള വാങ്കിനെ അവഹേളിച്ചത് അപലപനീയം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: മുസ്്‌ലിം പള്ളികളിലെ പ്രാര്‍ഥനാ സമയമറിയിക്കുന്ന വാങ്കിനെ നായയുടെ കുരയോടുപമിക്കുകയും മത വിശ്വാസങ്ങളെ അവഹേളിക്കുകയും ചെയ്ത ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ നടപടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രണ്ടു മിനുട്ടു നേരം നീണ്ടുനില്‍ക്കുന്നതും നിരാക്ഷേപം നൂറ്റാണ്ടുകളായി നാടുനീളേ നടന്നു വരുന്നതുമായ വാങ്കുവിളി ചിലരുടെ മാത്രം ഉറക്കം കെടുത്തുന്നതിന്റെ കാരണം മറ്റെന്തെങ്കിലുമാണോ എന്ന് സൂക്ഷ്്മ പരിശോധന നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജനകോടികള്‍ക്കോ രാജ്യത്തിന്റെ സുഭദ്രമായ അസ്തിത്വത്തിനോ ഒട്ടും സഹായകമല്ലാത്ത ഏകീകൃത സിവില്‍കോഡ് എന്ന ഓലപ്പാമ്പ് ഉയര്‍ത്തി നാട്ടില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തല്‍പ്പരകക്ഷികള്‍ നിരര്‍ഥകമായ ഇത്തരം ശ്രമങ്ങളില്‍നിന്നു പിന്തിരിയണമെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അഭിപ്രായപ്പെട്ടു.
ആഗസ്ത് 17ന് പാലക്കാട് ഒറ്റപ്പാലത്ത് സംസ്ഥാന സാരഥീ സംഗമം നടത്താന്‍ തീരുമാനിച്ചു. സ്വാഗത സംഘം മുഖ്യ രക്ഷാധികാരികളായി കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.എം. മുഹ്‌യിദ്ദീന്‍ മുസ്്‌ലിയാര്‍ ആലുവ, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ ചേളാരി, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, ശരീഫ് കാശിഫി കൊല്ലം, കെ.എല്‍ ഉമര്‍ ദാരിമി മംഗലാപുരം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി, ഹാശിം ബാഖവി ഇടുക്കി, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട് സംസാരിച്ചു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."