പ്രവാസികളുടെ തിരിച്ചുവരവില്‍ പുനരധിവാസം പ്രതിസന്ധിയാകും; കരുതിയിരിക്കാന്‍ കേരളം
കൊല്ലം: കേരളത്തില്‍ ഈ വര്‍ഷം തന്നെ കൂടുതല്‍ പ്രവാസികള്‍ തിരിച്ചു വരുവെന്നു സ്ഥിതി സംജാതമായതോടെ സംസ്ഥാന സര്‍ക്കാരിന്റെ പുനരധിവാസം പ്രതിസന്ധിയിലാകും. തിരിച്ചുവരുന്നവര്‍ക്കായുള്ള പ്രത്യേക പാക്കേജുപോലും എങ്ങനെയാകണമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.
പ്രവാസികള്‍ വെറുംകയ്യോടെ എത്തുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തുണ്ടാകുന്ന തിരിച്ചടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. കുവൈറ്റ് യുദ്ധത്തില്‍ 70,000 പ്രവാസികളായിരുന്നു തിരികെയെത്തിയത്. അവര്‍ക്കായി വളരെക്കുറച്ചു മാത്രമേ സര്‍ക്കാരിനു ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. ഇത്തരത്തില്‍ ഇപ്പോള്‍ തിരികെയെത്തുന്നവര്‍ സ്വന്തമായി ചെറിയ ബിസിനസ് തുടങ്ങാനുള്ള സാധ്യതയാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ സൗദി സര്‍ക്കാര്‍ കമ്പനികള്‍ പൂട്ടുന്നതിന്റെ മറവില്‍ സ്വദേശിവല്‍ക്കരണം കൂടുതലായി നടപ്പാക്കും. ജോലി ഇല്ലതെയാകുമ്പോള്‍ സ്വാഭാവികമായും തൊഴിലാളികള്‍ക്ക് തിരികെപ്പോവുക മാത്രമാവും അവശേഷിക്കുന്ന ഏക മാര്‍ഗ്ഗം. പോകുന്നവരെല്ലാം പോകട്ടെ എന്ന നിലപാട് അവര്‍ എടുക്കുകയും ചെയ്യും.
അതോടെ കേരളത്തിലെ സമസ്ത മേഖലകളിലും പ്രവാസികളുടെ തിരിച്ചുവരവ് പ്രത്യാഘാതമുണ്ടാക്കും. സിനിമ, വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ എല്ലാ മേഖലകളെയും ഇത് ബാധിക്കും. ഇവിടെയെല്ലാം പ്രവാസിയുടെ പണം എത്തുന്നത് നിലയ്ക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സങ്കിര്‍ണ്ണമാകും.
കുട്ടികളുടെ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ ചികിത്സ, ലോണുകള്‍ എന്നിങ്ങനെ ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ ഒരുപാടു കുടുംബങ്ങള്‍ പ്രശ്‌നത്തിലാകും. മറ്റൊന്ന് ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികളുടെ ആരോഗ്യമാണ്.
നാട്ടിലുള്ളവരെക്കാള്‍ അസുഖങ്ങളുമായാകും ഓരോ പ്രവാസിയും തിരികെ വരിക. ഇവരുടെ ചികിത്സയ്ക്ക് സാധ്യതയില്ലാതെയാകുമ്പോള്‍ കുടുംബത്തിന്റ നിലനില്‍പ്പിനെത്തന്നെ ബാധിക്കും. കൂടുതല്‍ നിക്ഷേപം എത്തുന്ന വിദ്യാഭ്യാസ മേഖലയിലെയാണ് പ്രവാസികളുടെ തിരിച്ചുവരവ് കൂടുതല്‍ ബാധിക്കുകയെന്നാണ് കണക്കുകൂട്ടല്‍. രണ്ടാമത്തേത് റിയല്‍ എസ്റ്റേറ്റ് മേഖലയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തഴച്ചു വളര്‍ന്നത് റിയല്‍ എസ്‌റ്റേറ്റ് മേഖലയായിരുന്നു. ഭൂമിയുടെ വില പരിധിവിട്ട് ഉയര്‍ന്നതാണ് ഇതിന്റെ അനന്തരഫലം. എന്നാല്‍ ഇടക്കാലത്ത് പണത്തിന്റെ ഒഴുക്കു കുറഞ്ഞത് റിയല്‍ എസ്റ്റേറ്റ് മേഖലയെ സാരമായി ബാധിച്ചു. അടുത്തത് നിര്‍മ്മാണ മേഖലയാണ്.
കേരളത്തില്‍ ബഹുഭൂരിപക്ഷം നിര്‍മ്മാണം നടത്തിയിരിക്കുന്നത് ഗള്‍ഫുകാരാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്നതു തന്നെ ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഇതേ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കേരളീയര്‍ തിരിച്ചെത്തുന്നതോടെ ഇതര സംസ്ഥാനക്കാര്‍ക്ക് ജോലിസാധ്യത കുറയുകയും ചെയ്യും. പ്രവാസിയുടെ പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മതപരമായ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
എന്‍.ജി.ഒ, ആതുര സേവാ സംഘങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ തിരിച്ചുവരവ് പ്രതികൂലമായി ബാധിക്കും. 12 മില്ല്യന്‍ ഇന്ത്യാക്കാരാണ് അന്യരാജ്യങ്ങളില്‍ ജോലിയെടുക്കുന്നത്.
അതില്‍ ഏഴോ എട്ടോ മില്ല്യനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളത്. ഇത്രയധികം പ്രവാസികളുള്ള രാജ്യത്ത്,പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയതു തന്നെ പ്രവസികള്‍ക്കുള്ള തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."