ഏകസിവില്‍കോഡ് നടപ്പിലാക്കുന്നത് ചെറുക്കും: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി
കൊല്ലം: ഇന്ത്യന്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങളെയും വ്യത്യസ്ത ആരാധനാ രീതികളെയും അട്ടിമറിക്കാന്‍ കോടതി വിധിയെ ഉപയോഗിച്ച് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനിന് വേണ്ടിയുള്ള നീക്കങ്ങളെ ചെറുക്കുമെന്ന് ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിനും, മുത്തലാഖ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളിലെ വിവാദ വിധികളെ ഉയര്‍ത്തിപ്പിടിച്ച് ശരീയത്ത് നിയമങ്ങളെ തകര്‍ത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള തത്പര കക്ഷികളുടെ നീക്കത്തിനെതിരേ താലൂക്കുകള്‍ തോറും നബിദിനാഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച ശരീഅത്ത് റാലിയും സമ്മേളനങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കിങ് പ്രസിഡന്റ് മേക്കോണ്‍ അബ്ദുല്‍ അസീസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ഡോ. എ. യൂനുസ് കുഞ്ഞ് ചര്‍ച്ച ഉദ്ഘാനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ സമദ്, എ.കെ ഉമര്‍ മൗലവി, പാങ്ങോട് എ. ഖമറുദ്ദീന് മൗലവി, വൈ.എം ഹനീഫാ മൗലവി, മൈലക്കാട് ഷാ, കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, നാസര്‍ കുഴിവേലി, ഡോ. ആലീം നിസാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."