പൂരത്തിന്റെ നാട് നിറഞ്ഞു; റണ്‍ തൃശൂരിന് ജനസഞ്ചയം
തൃശൂര്‍: പൊലിസും പൗരാവലിയും നിറഞ്ഞപ്പോള്‍ റണ്‍ തൃശൂരിന് ആവേശം.
ചാറ്റല്‍ മഴയെ കൂസാതെ അതിരാവിലെ ജനസഞ്ചയം ശുഭ്രവസ്ത്രമണിഞ്ഞോടിയപ്പോള്‍ നഗരം നിറയെ പുരുഷാരം. നാലു വയസു മുതല്‍ 90 വയസുവരെയുള്ളവരാണ് ഒരുമിച്ചോടിയത്.
മുവായിരത്തിലധികം ആളുകളാണ് റണ്‍ തൃശൂരിനെത്തിയത്. 60ാമത് പൊലിസ് സ്മൃതി ദിനഭാഗമായാണ് സിറ്റിപൊലിസിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം നടന്നത്. 1959 ഒക്ടോബര്‍ 21ന് ഇന്ത്യാചൈന അതിര്‍ത്തിയിലെ ലഡാക്കിലെ കാണാതായ 10 പൊലിസുകാരുടെ സ്മരണക്കാണ് രാജ്യം പൊലിസ് സ്മൃതിദിനമായി ആചരിക്കുന്നത്. 'ഓടുക, ഓര്‍ക്കുക' എന്ന മുദ്രാവാക്യവുമായാണ് സ്മൃതിദിനം സിറ്റിപൊലിസ് ഒരുക്കിയത്. രാവിലെ 6.30ന് പട്ടാളം റോഡിലെ സിറ്റി കമ്മിഷണര്‍ ഓഫിസിനു മുന്‍വശത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത ഓട്ടം നഗരംചുറ്റി അഞ്ച് കി.മീ സഞ്ചരിച്ച് തേക്കിന്‍കാട് മൈതാനിയില്‍ സമാപിച്ചു. ഐ.ജി എം.ആര്‍ അജിത്കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സിനിമാതാരം അനുമോള്‍ മുഖ്യാതിഥിയായി. സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര അധ്യക്ഷനായി. കൂട്ടയോട്ടത്തിന് എ.സി പിമാരായ വി.കെ രാജു, വി.എന്‍ സജി, എം.കെ ഗോപാലകൃഷണന്‍, ബാബു കെ. തോമാസ്, പി.എ ശിവദാസന്‍, ടി.എസ് സിനോജ് നേതൃത്വം നല്‍കി. ഈവര്‍ഷം മരണപ്പെട്ട രാജ്യത്തെ പൊലിസ് സേനാംഗങ്ങള്‍ക്കായി ശുഭ്രനിറമുള്ള 414 ബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തി. കേരളത്തില്‍ 6 പൊലിസുകാരാണ് ഈവര്‍ഷം ഡ്യൂട്ടിയ്ക്കിടെ മരിച്ചത്. ആരോഗ്യം, കായികക്ഷമത, ധീരത എന്നിവ വളര്‍ത്തി ത്യാഗസമ്പന്നമായ തലമുറയെ സൃഷ്ടിയ്ക്കുവാനാണ് 5കെ റണ്‍. ദേശഭക്തിഗാനത്തോടൊപ്പം നടന്ന ഫിറ്റ്‌നസ് വാംഅപ്പ് പ്രദര്‍ശനത്തില്‍ ഒരുമിച്ച് ചുവടുവെച്ചത് തെക്കേഗോപുര നടയില്‍ മറ്റൊരു പൂരാവേശമെത്തിച്ചു.
ജില്ലയിലെ പൊലിസുകാരോടൊപ്പം സന്നദ്ധസംഘടനകള്‍, യുവജനക്ലബുകള്‍, സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍, വിദ്യാര്‍ഥികള്‍, എസ്.പി.സി കേഡറ്റുകള്‍, എന്‍.സി.സി, സ്‌കൗട്ട്, മറ്റു സേനാവിഭാഗങ്ങളും പൊതുജനങ്ങളും അണിചേര്‍ന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, എറണാംകുളം ജില്ലകളിലുള്ളവരും എത്തിയിരുന്നു. വനിതകള്‍ക്ക് പ്രത്യേക മത്സരവുണ്ടായിരുന്നു. എ ഉദയ്കൃഷ്ണ, എ.എസ് ശ്രീരാഗ്, സഞ്ജയ്, ബെന്നി, ജോസ് മനയില്‍ എന്നിവര്‍ യഥാക്രമം പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തില്‍ ശ്രുതി, സഞ്ജന, നീന, ഡാലി ജോണ്‍, കെ.വി സിസിലി എന്നിവര്‍ ഒന്നാംസ്ഥാനം നേടി. വിജയികള്‍ക്ക് ചടങ്ങില്‍ മെഡലും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പൊലിസ് സ്മൃതിദിനമായി 21ന് രാവിലെ 8ന് രാമവര്‍മ്മപുരം എ.ആര്‍ ക്യാംപിലാണ് സ്മൃതിപരേഡും, പുഷ്പാര്‍ച്ചനയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."