HOME
DETAILS

മുഖ്യമന്ത്രിയുടെ മര്‍ക്കട മുഷ്ടിയാണ് ശബരിമല വിവാദത്തിന് ഇടയാക്കിയത്: മുല്ലപ്പള്ളി

  
backup
October 21 2018 | 04:10 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മര്‍ക്കട മുഷ്ടിയാണ് ശബരിമല വിവാദത്തിന് ഇടയാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് വിവേകം കാണിക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല. ഇതിനുള്ള നടപടിക്ക് അദ്ദേഹം തയാറാവണം. വിശ്വാസമാണ് എല്ലാം. അതിന് മുന്നിലുള്ള മറ്റൊരു കാര്യത്തിനും കോണ്‍ഗ്രസ് എതിരല്ല. മതവിശ്വാസത്തില്‍ കോണ്‍ഗ്രസിന്റേത് തത്വാധിഷ്ഠിതമായ നിലപാടാണ്.
യുവ എം.എല്‍.എമാര്‍ക്കുള്ള താക്കീത് ജ്യേഷ്ഠ സഹോദരന്റെ ശാസനയായി കാണണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹിന്ദുരാഷ്ട്രമുണ്ടാക്കാന്‍ ആര്‍.എസ്.എസ് പോകുന്നുവെന്നാണ് അവരുടെ നേതാവ് തന്നെ പറയുന്നത്. ആലോചിച്ച് ഉറപ്പിച്ച് തീരുമാനിച്ചതാണ് ഇക്കാര്യം. നരേന്ദ്രമോദിയുടെ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമമാണിത്. ഹിന്ദുത്വ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം പണിയാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനുവേണ്ടിയാണ് ശബരിമല വിവാദം ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ദുരന്ത നിവാരണത്തില്‍ എത്രപേര്‍ക്ക് സഹായം ലഭിച്ചുവെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണം. പ്രളയദുരന്തത്തില്‍ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണ് പിണറായി വിജയന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പദവിയെ അലങ്കാരമായി കൊണ്ടുപോകാന്‍ ഇനി അനുവദിക്കില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ഫലപ്രദമായി പ്രവര്‍ത്തിക്കാത്തവര്‍ സ്വയം പിരിഞ്ഞുപോകാന്‍ തയ്യാറാവണം. പ്രവര്‍ത്തിക്കാത്ത നേതാക്കളെ ഇനി പ്രസ്ഥാനത്തിന് ആവശ്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതിനുള്ള ആവേശം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ നേതാക്കള്‍ ചമഞ്ഞ് നടക്കുന്നവര്‍ ഇനി ബാധ്യതയാവാതെ സൂക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  9 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  9 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  9 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  9 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  9 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago