കര്‍ഷക പ്രക്ഷോഭം: വെടിവെച്ചത് പൊലിസ് തന്നെയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഭോപാല്‍: മധ്യപ്രദേശിലെ മന്ദസൂറില്‍ കൊല്ലപ്പട്ടത് പൊലിസ് വെടിവെപ്പില്‍ തന്നെയെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് സമ്മതിച്ചു. പൊലിസ് വെടിവെപ്പല്ല മരണകാരണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിയാണ് ആഭ്യന്തര മന്ത്രിയുടെ ഏറ്റു പറച്ചില്.
സമരക്കാര്‍ക്ക് നേരെ പൊലിസ് വെടിവെച്ച സംഭവത്തില്‍ ജില്ലാ കലക്ടറേയും പൊലിസ് സുപ്രണ്ടിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
അതിനിടെ, വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഉദയ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡുമാര്‍ഗം യാത്രതിരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ തടയുമെന്ന് പൊലിസ് അറിയിച്ചു.
ജൂണ്‍ ഒന്നുമുതല്‍ ഒറ്റപ്പെട്ട നിലയില്‍ തുടങ്ങിയ പ്രതിഷേധം ചൊവ്വാഴ്ചയാണ് അക്രമാസക്തമായത്. സംസ്ഥാന ബി.ജെ.പി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകാത്തതാണ് പ്രതിഷേധം അക്രമാസക്തമായ രീതിയിലേക്ക് എത്താന്‍ ഇടയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."