വൃദ്ധമാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന് സ്ഥലം വിട്ടു
കാഞ്ഞങ്ങാട്: വൃദ്ധയായ മാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന് സ്ഥലം വിട്ടു. പടന്നക്കാട് കൊട്രച്ചാലിലെ പരേതനായ പത്മനാഭന്റെ ഭാര്യ നന്ദിനിയമ്മ (83) യെയാണ് മകന് ദിനേശന് ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയത്. തനിക്കു മൂന്നുമക്കളുണ്ടെന്നും അതില്‍ മകള്‍ ചാലക്കുടിയില്‍ ഭര്ത്താവിനൊപ്പമാണുള്ളതെന്നും മൂത്ത മകന് ബാബു ഗള്‍ഫിലാണെന്നും നന്ദിനി പറയുന്നു.
മൂന്നാമത്തെ മകന് ദിനേശനുമൊത്ത് സ്വന്തം വീട്ടിലാണത്രെ നന്ദിനി താമസിച്ചിരുന്നത്. ഇന്‍ഷൂറന്‍സ് കമ്പനിയിലെ ജോലിക്കാരനായിരുന്നു ദിനേശന്. എന്നാല്‍ കൃത്യമായി ജോലിക്ക് ഹാജരാകാതിരുന്നതു നിമിത്തം ജോലി നഷ്ടപ്പെട്ടു. അതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയതായും നന്ദിനിയമ്മ പറയുന്നു.
ഇടക്കാലത്തു അസുഖം പിടിപെട്ട് ഒരുമാസം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മകന് ദിനേശന് ആശുപത്രിയില്‍ കൂട്ടിനിരുന്നത് താനായിരുന്നുവെന്നും മറ്റുസഹോദരങ്ങളാരും തിരിഞ്ഞു നോക്കിയിയിട്ടില്ലെന്നും നന്ദിനി പറയുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."