കുവൈത്തിന് പിന്നാലെ ബഹ്റൈന്‍ രാജാവും സഊദിയില്‍
റിയാദ്: ഖത്തര്‍ പ്രശ്നത്തില്‍ ഭാവി തീരുമാനങ്ങള്‍ എന്തെന്ന് ആലോചിക്കുന്നതിനുവേണ്ടി ബഹ്റൈന്‍ രാജാവും സഊദിയിലെത്തി. മധ്യശ്രമത്തിനായി കുവൈത്ത് ഭരണാധികാരി സഊദിയിലെത്തി. സല്മാന് രാജാവിനോട് ചര്‍ച്ചകള്‍ നടത്തിയതിന്റെ പിറകെയാണ്ബഹ്റൈന് ഭരണാധികാരിയും സഊദിയിലെത്തിയത്. ജിദ്ദയിലെത്തിയ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ സഊദി ഭരണാധികാരി സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തി. കാലങ്ങളായി സഊദിയുടെ ശക്തമായ ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ബഹ്റൈനെന്നും തങ്ങള്‍ക്ക് സഊദി ചെയ്യുന്ന സഹായങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും ബഹ്റൈന്‍ ഭരണാധികാരി ജിദ്ദയില്‍ പറഞ്ഞു.
ഇറാന്റെയും ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്ന് ബഹ്റൈനില്‍ അസ്ഥിരത ഉണ്ടാകുമ്പോഴെല്ലാം കൂടെ നിന്ന് സഹായിക്കുന്ന രാജ്യമാണ് സഊദി. ഇതേ നിലപാടിലൂന്നിയാണ് മറ്റു രാജ്യങ്ങളിലും ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് നിലവിലുണ്ടായ പ്രശ്നങ്ങള്‍. മറ്റു രാജ്യങ്ങളില്‍ ഇടപെടുന്ന ഖത്തര്‍ നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. ജിദ്ദ വിമാനത്താവളത്തിലെത്തിയ ബഹ്റൈന്‍ രാജാവിനെ മക്ക പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, ജിദ്ദ മേയര്‍ ഡോ. ഹാനീ അബൂറാസ്, മക്ക മേഖല പൊലിസ് മേധാവി കേണല്‍ സഅദ് ബിന്‍ സാലിം അല്‍ഖര്‍നി, ജിദ്ദ വിമാനത്താവള മേധാവി എന്‍ജിനീയര്‍ അബ്ദുല്ല അല്റീമി, മക്ക മേഖല പ്രോട്ടോകോള്‍ ഓഫീസ് മേധാവി അഹ്മദ് ബിന്‍ ദാഫിര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."