HOME
DETAILS

മൂന്ന് ഉപമുഖ്യമന്ത്രിമാര്‍; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ വകുപ്പുകള്‍ വിഭജിച്ചു നല്‍കി

  
backup
August 26 2019 | 16:08 PM

bs-yediyurappa-names-3-deputies-as-karnataka-cabinet-portfolios-announced

ബംഗളൂരു: ഒരാഴ്ച നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കി. കര്‍ണാടക ബി.ജെ.പി നേതാക്കളുടെയും സഖ്യസര്‍ക്കാറിനെ താഴെയിറക്കിയ വിമത വിഭാഗത്തിന്റെയും എതിര്‍പ്പുകളെ വകവെക്കാതെ മൂന്ന് ഉപ മുഖ്യമന്ത്രമാരെയും പ്രഖ്യാപിച്ചു. നിലവില്‍ മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രി യദ്യൂരപ്പ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രിമാരായ ഗോവിന്ദ കര്‍ജോളിന് പൊതുമാരാമത്ത്, സാമൂഹ്യ സേവന വകുപ്പിന്റെ അധിക ചുമതലയും, ഡോ. അശ്വന്ത് നാരായണന് ഉന്നത വിദ്യാഭ്യസം, ഐ.ടി, ലക്ഷ്മണ്‍ സവാദിക്ക് ഗതാഗത വകുപ്പുമാണ് നല്‍കിയത്. പരിചയ സമ്പന്നരായിട്ടും മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ടതിന്റെ അതൃപ്തിയിലാണ് കര്‍ണാടക ബി.ജെ.പിയിലെ ഒരു ഡസനോളം നേതാക്കള്‍. കലാപ സമാനമായ അന്തരീക്ഷമാണ് പാര്‍ട്ടിക്കുള്ളില്‍ എന്നുള്ള കാര്യം നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള നേതാക്കളെ ഒഴിവാക്കി നേതൃത്വത്തിന്റെ പുതിയ നീക്കം എന്നത് വലിയ എതിര്‍പ്പിനാണ് പാര്‍ട്ടിക്കുള്ളില്‍ വഴിവെച്ചിരിക്കുന്നത്.


അതേസമയം യദ്യൂരപ്പയെ ഒതുക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ കേന്ദ്ര നേതൃത്വം നിയമിച്ചതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മുതിര്‍ന്ന ദലിത് നേതാവ് കര്‍ജോളിന്റെ ഉപമുഖ്യനായി നിയമിച്ചത് നേതാക്കള്‍ അംഗീകരിച്ചെങ്കിലും മറ്റുരണ്ട് പേരുടെ നിയമനമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. അശ്വത് നാരായണ ഒരിക്കല്‍ പോലും മന്ത്രിയായിട്ടില്ലെന്നാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ലക്ഷ്മണ്‍ സവാദിയാകട്ടെ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് പോലുമില്ലെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. സവാദിയയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ തന്നെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാനി മണ്ഡലത്തില്‍ മഹേഷ് കുമത്തല്ലിയോട് സവാദി പരാജപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എയാണ്. അതുകൊണ്ട് തന്നെ അതാനിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഇത് കണക്ക് കൂട്ടിയാണ് സവാദിയെ വീണ്ടും യെദ്യൂരപ്പ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയത്. കര്‍ണാടകത്തില്‍ പ്രബലരായ മൂന്ന് സമുദായങ്ങളേയും തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കേന്ദ്ര നേതൃത്വം പുറത്തെടുത്തത് എന്നാണ് കണക്കാക്കപ്പെടുന്നത്.

സവാദിയയേയും അശ്വത് നാരാണയണനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് പ്രബല വിഭാഗത്തില്‍ നിന്ന് ഭാവിയിലേക്ക് പ്രധാന നേതാക്കളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം വെച്ചാണെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇത്തരം വാദങ്ങളൊന്നും നേതാക്കളെ തണുപ്പിച്ചിട്ടില്ല. വിമതരും ബിജെപി നേതാക്കളും ഉയര്‍ത്തുന്ന സമ്മര്‍ദങ്ങള്‍ യദ്യൂരപ്പ തന്നെ പരിഹരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും അദ്ദേഹത്തിന് കാര്യങ്ങള്‍ പരിഹരിക്കാനായില്ല. ഇതില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആയില്ലേങ്കില്‍ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യദ്യൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്.


നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യദ്യൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയും കേന്ദ്ര നേതൃത്വത്തിനുണ്ട്. അതിനാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബാധ്യതകള്‍ ഒറ്റക്ക് നടപ്പിലാക്കേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി.

BS Yediyurappa Names 3 Deputies As Karnataka Cabinet Portfolios Announced



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago