HOME
DETAILS
MAL
നടുവില്‍ ബോംബേറ്; ബൈക്ക് കത്തിച്ചു
backup
October 21 2018 | 06:10 AM
ആലക്കോട്: നടുവില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേര്. പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിക്കുകയും ചെയ്തു.
ഇന്നലെ പള്ളിത്തട്ടിലെ രാജേഷിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവ സമയം രാജേഷ് വീട്ടിലുണ്ടായിരുന്നില്ല. ബോംബേറില്‍ സമീപത്തെ വീടുകളിലെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും കത്തി നശിച്ചു. കല്ലിങ്കല്‍ ബിനീഷ്, അമ്പഴത്തിനാല്‍ പ്രവീണ്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. മൂവരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."