'ജി.സി.സി പ്രതിസന്ധി ആശങ്കാജനകം'
മലപ്പുറം: സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്ത് അന്തര്‍ദേശീയതലത്തില്‍ ഏറെ പ്രാധാന്യമുള്ളതും മുസ്‌ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രങ്ങളുള്‍ക്കൊള്ളുന്നതും തന്ത്രപ്രധാനവുമായ ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന ശിഥിലീകരണ പ്രവണത ആശങ്കാജനകമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി.
ഭൂരിഭാഗം മലയാളികളുള്‍കൊള്ളുന്ന ആറര ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഖത്തര്‍ അംഗ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന അവസ്ഥ ഇന്ത്യപോലുള്ള വിവിധ രാജ്യങ്ങളെ പലതരത്തില്‍ ബാധിക്കുന്നതാണ്. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച അനുരഞ്ജന നീക്കള്‍ക്ക് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളുടെ നിര്‍ലോഭവും ക്രിയാത്മകവുമായ പിന്തുണ ഉറപ്പ് വരുത്തേണ്ടതുണ്ട്. പരമാവധി വേഗത്തില്‍ പ്രശ്‌ന പരിഹാരം സാധ്യമാകാന്‍ വിശുദ്ധ വ്രതനാളുകളില്‍ വിശ്വാസികള്‍ ഗൗരവത്തോടെതന്നെ പ്രാര്‍ഥനകളില്‍ ഈ കാര്യവും ഉള്‍പ്പെടുത്തണമെന്നു യോഗം ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, ഹംസ റഹ്മാനി, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."