'അതല്ല; ഇതാണ് മലപ്പുറം' 'അല്‍ മലപ്പുറം, അദ്ഭുത മലപ്പുറം'
പൊന്നാനി: മലപ്പുറത്തെ ഭീകരവാദത്തിന്റെയും വര്‍ഗീയതയുടെയും ഇടമാക്കിയുള്ള പ്രചാരണങ്ങള്‍ക്കെതിരേ ഷോര്‍ട്ട് ഫിലിം പ്രതിരോധവുമായി വളാഞ്ചേരി സ്വദേശിയായ ആഷിക് അയ്മര്‍. മലപ്പുറത്തിന്റെ സ്‌നേഹവും സാഹോദര്യവും പ്രമേയമാക്കിയാണ് ഇദ്ദേഹം 'അല്‍ മലപ്പുറം; അദ്ഭുതമാണീ മലപ്പുറം' എന്ന വീഡിയോ ആല്‍ബം തയാറാക്കിയിരിക്കുന്നത്.
സിനിമകളിലടക്കം മലപ്പുറത്തെ ഇസ്‌ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മണ്ണാക്കി ചിത്രീകരിച്ചതിനെ പൊളിച്ചടുക്കുകയാണ് ഈ ആല്‍ബം.
ഒരു ആഷിക് അയ്മര്‍ പ്രതിഷേധമെന്നാണ് സംവിധായകന്‍ ആല്‍ബത്തെ പരിചയപ്പെടുത്തുന്നത്. ശരത് പ്രകാശും ആഷിക് അയ്മറും ചേര്‍ന്നാണ് രചന. പൊന്നാനിയും പരിസരങ്ങളിലുമാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിട്ടുള്ളത് .
കട്ടന്‍ ചായ എന്ന ബാനറാണ് അല്‍ മലപ്പുറം നിര്‍മിച്ചിരിക്കുന്നത്. ഫഹദ് ആണ് ക്യാമറ. വിപിന്‍ എഡിറ്റിങ്ങ് നിര്‍വഹിച്ചു. കൊളാഷ് ആണ് ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തല സംഗീതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."