കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് അനിവാര്യം: കെ. സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മുന്‍മന്ത്രി കെ. സുധാകരന്‍. എ.പി
ജയശീലന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി മല്‍സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്നു നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്കു കാരണം അക്രമവും വര്‍ഗീയ തേര്‍വാഴ്ചകളുമാണ്. ഇതു രാജ്യത്തെ കീറിമുറിക്കുന്നതിനു തുല്യമാണ്. തീരദേശ മേഖലയിലെ തൊഴിലാളി സമൂഹത്തിന്റെ ആശയും ആവേശമായാണു ജയശീലന്‍ പ്രവര്‍ത്തിച്ചത്. മല്‍സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ജയശീലന്‍ തന്റെ അവസാന ശ്വാസം വരെ ആ മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ അനുസ്മരിച്ചു. എ.ടി നിഷാത്ത് അധ്യക്ഷനായി. ഓസ്റ്റിന്‍ ഗോമസ് മുഖ്യപ്രഭാഷണം നടത്തി. സതീശന്‍ പാച്ചേനി, കെ.കെ ബേബി, പി. രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, എ.ഡി മുസ്തഫ, പി. പ്രഭാകരന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, വി.വി പുരുഷോത്തമന്‍, എം.പി മുരളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."