അറസ്റ്റിനെത്തിയ പൊലിസുകാരെ തടഞ്ഞു; 50 ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തളിപ്പറമ്പ്: പരിയാരം അക്രമക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 50 ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ കേസ്.
പരിയാരം മെഡിക്കല്‍ കോളജില്‍ രോഗിയുമായെത്തിയ ആംബുലന്‍സ് തകര്‍ക്കുകയും ആശുപത്രി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനാണ് പൊലിസ് എത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെയും മെഡിക്കല്‍ കോളജ് ആക്രമിച്ച കേസില്‍ നാലുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു.
കല്ലറവളപ്പില് പ്രജിത്ത്ലാല്‍, കോയ്യോടന്‍ ശ്രീനിവാസന്, അറമാടി രവിന്ദ്രന്, മകന് കോയ്യോടന്‍ റിജിന്‍ രവിന്ദ്രന്, താഴത്തെപുരയില്‍ ബിജു, മാട്ടുക്കാരന്‍ വൈശാഖ്, മാട്ടൂക്കാരന്‍ വിപിന്‍, കല്ലറവളപ്പില് റീന, മാട്ടുക്കാരന്‍ വസുമതി, കോയ്യോടന്‍ സരസ്വതി തുടങ്ങി 50 പേര്‍ക്കെതിരെയാണ് കേസ്.
പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."