അഴിമതി: 22 നികുതി ഉദ്യോഗസ്ഥരെ നിര്‍ബന്ധിത അവധിയില്‍ വിട്ടു
ന്യൂഡല്‍ഹി: അഴിമതിയും ക്രമക്കേടും ആരോപിക്കപ്പെട്ട നികുതി വകുപ്പിലെ മുതിര്‍ന്ന 22 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടു. ചെന്നൈ, ബംഗളൂരു, നാഗ്പുര്‍, ഭോപാല്‍, ഡല്‍ഹി, ജയ്പുര്‍, കൊല്‍ക്കത്ത, ചാണ്ഡിഗഡ്, മീററ്റ്, മുംബൈ തുടങ്ങിയ സോണുകളില്‍ നിന്നുള്ളവരാണിവര്‍.
നടപടി നേരിട്ട ഉദ്യോഗസ്ഥരെല്ലാം അഴിമതിയും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടെ നേരിടുന്നവരാണെന്ന് കേന്ദ്ര പരോക്ഷനികുതി ബോര്‍ഡ് (സി.ബി.ഐ.സി) പ്രസ്താവനയില്‍ അറിയിച്ചു. സഹപ്രവര്‍ത്തകര്‍ക്കു നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന ആരോപണം നേരിടുന്നവരും ഇതിലുള്‍പ്പെടും.
സി.ബി.ഐ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് നടപടി നേരിട്ടവരില്‍ ഭൂരിഭാഗം പേരും.
സിഗരറ്റ് നിര്‍മാതാക്കളുമായി ചേര്‍ന്ന് നികുതി വെട്ടിപ്പിന് ഒത്താശ ചെയ്തുവെന്ന ആരോപണം നേരിടുന്ന ഡല്‍ഹി ജി.എസ്.ടി ഓഫിസിലെ ഉദ്യോഗസ്ഥനും കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നിന്ന് 1,200 ഗ്രാം വരുന്ന സ്വര്‍ണം കടത്താന്‍ സഹായിക്കുന്നതിനിടെ പിടിക്കപ്പെട്ട ബംഗളൂരുവിലെ കസ്റ്റംസ് ഉദ്യോഗസ്ഥനും നടപടി നേരിട്ടവരില്പെടുന്നു.
12 ഐ.ആര്.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 27 ഉന്നത ഉദ്യോഗസ്ഥരെ നികുതി വകുപ്പില്‍ നിന്ന് അടുത്തിടെ പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."