HOME
DETAILS
MAL
ആര്.ടി.ഐ പോര്‍ട്ടല്‍: സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
backup
August 26 2019 | 18:08 PM
ന്യൂഡല്‍ഹി: എല്ലാ കേന്ദ്ര- സംസ്ഥാന വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന വെബ് പോര്‍ട്ടല്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസയച്ചു. സര്‍ക്കാരിതര സംഘടനയായ പ്രവാസി ലീഗല്‍ സെല്‍ അഭിഭാഷകന് ജോസ് അബ്രഹാം മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ജഡ്ജിമാരായ എന്‍. വി രമണ അധ്യക്ഷയായ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ സൗകര്യത്തിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."